»   » രജനീകാന്ത് തിരിച്ചെത്തുന്നു?

രജനീകാന്ത് തിരിച്ചെത്തുന്നു?

Posted By:
Subscribe to Filmibeat Malayalam
Rajanikanth
സ്റ്റെല്‍മന്നന്‍ രജനീകാന്ത് രോഗത്തിനോടു ഗുഡ്‌ബൈ പറഞ്ഞുവോ? യെസ് എന്നാണ് റാണയുടെ ഡയറക്ടര്‍ കെഎസ് രവികുമാര്‍ പറയുന്നത്. സിംഗപ്പൂരില്‍ നിന്ന് രജനി നാലു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ഫോണിലൂടെ തന്നെ അറിയിച്ചതായി രവികുമാര്‍ പറഞ്ഞു.

രജനി ഫാന്‍സ് മുഴുവന്‍ തങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റെ ആരോഗ്യത്തെക്കുറിച്ചാശങ്കപ്പെടുമ്പോള്‍ രജനിയുടെ ടെന്‍ഷന്‍ റാണയെക്കുറിച്ചാണ്.
തിരിച്ചെത്തിയാലുടന്‍ റാണയിലഭിനയിക്കണമെന്നാണ രജനിയുടെ മോഹം. എന്നാല്‍ റാണയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടാതെ സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധിക്കാനാണ് രവികുമാര്‍ സ്‌റ്റെല്‍മന്നനെ ഉപദേശിച്ചത്.

ഹോസ്പിറ്റലില്‍ നിന്നു ഡിസ്ചാര്‍ജായാലും വിവിധ ചെക്കപ്പുകള്‍ക്കായി കുറച്ചു ദിവസം കൂടി രജനി സിംഗപ്പൂരില്‍ തങ്ങിയേക്കുമെന്ന് സൂചനയുണ്ട്.

English summary
Rajinikanth had called director KS Ravi Kumar from Singapore to inform that he would be out of the hospital in four days time. The Superstar had enquired about Rana’s progress and has told KSR that he is eager to participate in the shooting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam