»   » ആശുപത്രി വാസത്തിലും രജനി വ്യത്യസ്തന്‍

ആശുപത്രി വാസത്തിലും രജനി വ്യത്യസ്തന്‍

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രജനീകാന്ത് ആശുപത്രി വിട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് സെന്റ് ഇസബെല്‍ ആശുപത്രിയില്‍ നിന്നും രജനി തിരിച്ചുപോയത്. ശ്വാസതടസ്സം മൂലം മെയ് നാലാം തീയതിയാണ് രജനി ചികിത്സതേടിയെത്തിയത്.

തുടര്‍ന്ന് വിശ്രമം ആവശ്യമായതിനാല്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. റാണയുടെ ഷൂട്ടിങിനിടെയായിരുന്നു രജനിയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടായത്. നേരത്തേ അദ്ദേഹത്തിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിശ്രമിക്കേണ്ട ആവശ്യം മാത്രമേയുള്ളുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ സമ്മതത്തോടെ രജനി കലികാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ചൈന്നൈയില്‍ത്തന്നെയുള്ള പാമ്പന്‍ സ്വാമികള്‍ ആശ്രമവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

ആശുപത്രിയില്‍ കഴുയുമ്പോള്‍ മറ്റു വാര്‍ഡുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ആശ്വാസവുമായി അവര്‍ക്കടുത്തെത്താനും സൂപ്പര്‍സ്റ്റാര്‍ സമയം കണ്ടെത്തി. വാര്‍ഡില്‍ തങ്ങളുടെ അടുത്ത് വന്നിരുന്ന് കുശലം ചോദിച്ച രജനിയെ രോഗികള്‍ അത്ഭുതത്തോടെയാണ് കണ്ടുനിന്നത്.

രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യമറിഞ്ഞ രാജ്യമൊട്ടുക്കുമുള്ള ആരാധകര്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേക പൂജകളും മറ്റും നടത്തിയിരുന്നു. രജനിയുടെ മക്കള്‍ ഇതിന് ആരാധകരോട് നന്ദിരേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

English summary
Tamil superstar Rajinikanth was on Tuesday night discharged from a city hospital,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam