പ്രതിഫലമോ? സിമ്രാന്‍ വിട്ടുവീഴ്‌ചയിക്കില്ല
ഒരുകാലത്ത് കത്തിനിന്ന താരറാണിമാര്‍ വിവാഹം കഴിച്ചശേഷം മടങ്ങിയെത്തുമ്പോള്‍ ചലച്ചിത്രലോകത്ത് വേണ്ടത്ര പ്രശസ്‌തിയും പ്രതിഫലവും കിട്ടാതിരിക്കുകയെന്നത് ഒരു പതിവ് രീതിയാണ്. വിവാഹത്തിന് മുമ്പ് താരറാണിപ്പട്ടവുമായി മുന്നേറിയവര്‍ക്കുപോലും ഈ അവസ്ഥയെ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ സിമ്രാന്റെ കാര്യത്തില്‍ ഈ പതിവ് തെറ്റുകയാണ്
സിമ്രാന്‍ ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസ്സിലെ സ്വപ്‌നറാണിയായിരുന്നു. സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും ഈ സുന്ദരി പ്രേക്ഷകരുടെ മനം കവര്‍ന്നു. തിളക്കമാര്‍ന്ന സമയത്തുതന്നെ സിമ്രാന്‍ വിവാഹജീവിതത്തിലേയ്‌ക്ക് കടന്നു. ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞ് വീണ്ടും വെള്ളിത്തരയില്‍ തരിച്ചുവന്നു.
ആദ്യമൊന്നും വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ലെങ്കിലും ഇപ്പോള്‍ തിരക്കിലാണ്. വിവാഹിതയായി ഒന്നു പ്രസവിച്ചിട്ടും അധികം കോട്ടമൊന്നും തട്ടാത്ത ശരീരവുമായിത്തന്നെയാണ് സിമ്രാന്‍ തിരിച്ചുവന്നത്. സൗന്ദര്യത്തില്‍ മാത്രമല്ല പ്രതിഫലത്തിലും വിവാഹം സിമ്രാന് ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നാണ് തമിഴ് ചലച്ചിത്ര ലോകം പറയുന്നത്.
താരം പങ്കെടുക്കുന്ന ഒരോ പരിപാടിയ്‌ക്കും അത് സീരിയലായാലും സിനിമയായാലും ആയാലും ഒരു ദിവസത്തേയ്‌ക്ക് രണ്ടു ലക്ഷമാണത്രേ പ്രതിഫലം വാങ്ങിയ്‌ക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ താനൊരു വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലെന്ന് താരം ആദ്യംതന്നെ തന്നെ സമീപിക്കുന്നവരോട് പറയുമത്രേ.
പ്രതിദിനം രണ്ടുലക്ഷം കൊടുക്കുന്നതിന് പുറമെ താരത്തിന് വേണ്ട ഓരോ ആവശ്യങ്ങളും നിര്‍മ്മാതാക്കള്‍ നിവര്‍ത്തിച്ചുനല്‍കണം. രണ്ടുലക്ഷത്തിന് പുറമെ പലവിധത്തിലായി 40000രൂപയോളം താരത്തിന് പ്രതിദിനം ചെലവ് വരുമത്രേ.
കലൈഞ്‌ജര്‍ ടിവിയിലെ മാനഡ മയിലാഡ എന്ന സൂപ്പര്‍ ഹിറ്റ് പരിപാടിയില്‍ പങ്കെടുക്കുന്നത് ഒരോ എപ്പിസോഡിനും രണ്ടുലക്ഷം രൂപ എന്നനിരക്കിലാണ് സിമ്രാന് വാങ്ങിയത്. പിന്നീട് താരം തന്റെ പ്രതിഫലം 3.5 ലക്ഷം രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ പരിപാടിയുടെ നൃത്തസംവിധായ കലമാസ്റ്റര്‍ സിമ്രാനെ പുറത്താക്കി നമിതയെ വിളിക്കുകയായിരുന്നുവത്രേ.
ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രമായി വാരണം ആയിരത്തില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നതിനായി സംവിധായകന്‍ ഗൗതം മേനോന്‍ ദിവസ വേതനവ്യവസ്ഥയില്‍ താരത്തിന്റെ 15ദിവസമാണ് വാങ്ങിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications