വീണ്ടും വരുന്നു നയന്‍താര
ബമ്പര് ഹിറ്റില് കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല, ചിന്ന ദളപതി വിജയും നയന്താരയും ഒന്നിക്കുന്ന വില്ല് എന്ന ചിത്രം. പോക്കിരിയ്ക്കു ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയിന്റെ നഷ്ടപ്പെട്ട താരമൂല്യം വീണ്ടെടുക്കുക എന്ന ലക്ഷ്യം നേടാനാണ് തീയേറ്ററിലെത്തുന്നത്.
അഴകിയ തമിഴ് മകന്, കുരുവി എന്നീ ചിത്രങ്ങള് വന്പരാജയങ്ങളായതോടെയാണ് വിജയിന്റെ താരമൂല്യം ഇടിഞ്ഞത്. ഒരേ അച്ചില് വാര്ത്തെടുത്ത ചിത്രങ്ങള്, എല്ലാ ചിത്രങ്ങളിലും ഒരേ ഭാവം. നടനെന്ന നിലയില് വിജയും സിനിമകളെന്ന നിലയില് അദ്ദേഹത്തിന്റെ ചിത്രങ്ങളും കാണികള്ക്ക് ഒരു വ്യത്യസ്തതയും നല്കുന്നില്ല. ആ കുറവ് നികത്താനാണ് പ്രഭുദേവയുടെ ശ്രമം.
വിജയ് - പ്രഭുദേവ എന്നിവര് ഒരുമിച്ച പോക്കിരി അത്യുജ്ജ്വല വിജയമാണ് നേടിയത്. അധോലോകത്തെ അമര്ച്ച ചെയ്യാനെത്തുന്ന സത്യമൂര്ത്തിയെന്ന പൊലീസ് ഓഫീസറുടെ കഥയാണ് സസ്പെന്സില് പൊതിഞ്ഞ് പ്രഭുദേവ പറഞ്ഞത്.
വില്ലും ആക്ഷന് ചിത്രമാണ്. ആക്ഷന് അഡ്വഞ്ചര് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്ന പഞ്ച് ലൈന്. വ്യത്യസ്തമായ നൃത്തരംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണത്രേ..
തന്റെ അച്ഛന്റെ കൊലപാതകത്തിന് പകരം ചോദിക്കുന്ന മകന്റെ കഥയാണ് വില്ല്. അച്ഛന്റേത് അപകടമരണമാണെന്ന് കരുതിയാണ് നായകന് വളരുന്നത്. എന്നാല് അതൊരു കൊലപാതകമാണെന്ന് അയാള് പിന്നീട് അറിയുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില് കൊണ്ടുവരാനുളള ശ്രമത്തിനിടയില് കൊലപാതകിയുടെ മകളുമായി അയാള് പ്രേമത്തിലാകുന്നു.
കാമുകന്റെ ഭാഗത്താണ് ന്യായമെന്ന് തിരിച്ചറിഞ്ഞ മകള്, അച്ഛനെ ജയിലിലാക്കാനുളള ശ്രമത്തിന് പിന്തുണ നല്കുന്നു.
ഐങ്കരന് ഇന്റര്നാഷണലിന്റെ ബാനറില് കൃഷ്ണമൂര്ത്തിയും അരുണ് പാണ്ഡ്യനും നിര്മ്മിക്കുന്ന ചിത്രം അടുത്ത വര്ഷം ജനുവരിയില് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അത്യുജ്ജ്വലമായ സംഘട്ടന രംഗങ്ങളാണത്രേ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.
പ്രകാശ് രാജ്, വടിവേലു, നെപ്പോളിയന് എന്നിവരാണ് പ്രധാന വേഷത്തില്. പ്രഭുദേവയുടേതാണ് കഥയും തിരക്കഥയും. സംഭാഷണങ്ങളെഴുതുന്നത് രവി കുമാര്. കബിലന്റെ വരികള്ക്ക് ദേവിശ്രീ പ്രസാദിന്റെ സംഗീതം. വിജയ് ചിത്രങ്ങളുടെ പ്രത്യേകതയായ ഫോക് ഗാനങ്ങള് ഈ ചിത്രത്തിന്റെയും പ്രത്യേകതയാണ്. പോക്കിരിയിലെ മാമ്പഴമാ മാമ്പഴമാ എന്ന ഗാനം തെന്നിന്ത്യയാകെ ഏറ്റുപാടിയത് ഓര്ക്കുക.
ചിത്രത്തിന്റെ പകുതിയോളം ഭാഗം ഇറ്റലിയിലാണത്രേ ചിത്രീകരിക്കുന്നത്. ബാക്കി ചെന്നൈയിലും. നയന്താരയും വിജയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ബമ്പര് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് നിര്മ്മാതാക്കള്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നയന്താരയുടെ ഗ്ലാമര് ചിത്രങ്ങള്


Click it and Unblock the Notifications