സൂര്യ ഇരട്ടവേഷത്തിലെത്തി അമ്പരപ്പിച്ച ചിത്രം! വാരണം ആയിരം റിലീസ് ചെയ്തിട്ട് 11 വര്‍ഷം!
തമിഴകത്തിന്റെ സ്വന്തം താരമായ സൂര്യയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ വാരണം ആയിരം തിയേറ്ററുകളിലേക്കെത്തിയിട്ട് 11 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോനും സൂര്യയും ഒരുമിച്ചെത്തിയപ്പോള്‍ ബോക്‌സോഫീസും പ്രേക്ഷകരും അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. സിമ്രാന്‍, ദിവ്യ സ്പന്ദന, സമീര റെഡ്ഡി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. വ്യത്യസ്ത കാലഘട്ടത്തിലുള്ള കഥാപാത്രമാവുന്നതിനായി സൂര്യ നടത്തിയ പ്രയത്‌നങ്ങള്‍ ചില്ലറയായിരുന്നില്ല. സൂര്യയെന്നായിരുന്നു നായകന്‍രെ പേര്. ആക്ഷനും റൊമാന്‍സും സെന്റിമെന്‍സുമൊക്കെയായെത്തിയ ചിത്രം ഇന്നും ആരാധകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
2008 നവംബര്‍ 14നായിരുന്നു വാരണം ആയിരം തിയേറ്ററുകളിലേക്ക് എത്തിയത്. ഇരട്ട വേഷത്തില്‍ അച്ഛനും മകനുമായാണ് സൂര്യയെത്തിയത്. ഹാരിസ ജയരാജായിരുന്നു ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ ഗാനങ്ങളായിരുന്നു ചിത്രത്തിലേത്. അടിച്ചുപൊളിയായാലും മെലഡിയായാലും കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു ഓരോ പാട്ടും. സൂര്യയുടെ കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഈ ചിത്രം. സമീര റെഡ്ഡിക്കൊപ്പമുള്ള കോംപിനേഷായാലും സിമ്രാനൊപ്പമുള്ള കെമിസ്ട്രിയായാലും മികച്ചതായിരുന്നു. മികച്ച റൊമാന്റിക് ചിത്രങ്ങളെടുക്കുമ്പോള്‍ ഈ സിനിമ മാറ്റിനിര്‍ത്തനാവില്ല.

സൂര്യയുടെ ആരാധകരെല്ലാം ചിത്രത്തിന്റെ വാര്‍ഷികം ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെങ്ങും നിറഞ്ഞുനിന്നത് ചിത്രത്തിലെ ഗാനങ്ങളും ചിത്രങ്ങളുമായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇത്തരത്തിലുള്ള പോസ്റ്റുകള്‍ തരംഗമായി മാറിയത്. റൊമാന്‍സും ആക്ഷനും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു സൂര്യ ഈ സിനിമ പൂര്‍ത്തിയാക്കിയത്.


Click it and Unblock the Notifications