ബാച്ച്ലറായും ബാലേട്ടനായും വിജയകാന്ത്
ബാച്ച്ലറായും ബാലേട്ടനായും വിജയകാന്ത്
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറിന് പിന്നാലെ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാലേട്ടനും തമിഴില്‍ റീമേക്ക് ചെയ്യപ്പെടുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അവതരിപ്പിച്ച നായകവേഷങ്ങളില്‍ തമിഴില്‍ പ്രത്യക്ഷപ്പെടുന്നത് ഒരേ നടന്‍ തന്നെ- വിജയകാന്ത്.
വി. എം. വിനു തന്നെയാണ് തമിഴിലും ബാലേട്ടന്‍ റീമേക്ക് ചെയ്യുന്നത്. വി. എം. വിനുവിന്റെ ആദ്യത്തെ തമിഴ്സിനിമാസംരംഭമാണിത്. മലയാളത്തില്‍ നായികാവേഷം ചെയ്ത ദേവയാനി തന്നെയാണ് തമിഴ് ബാലേട്ടനിലും നായികയാവുന്നത്. തമിഴ് ചിത്രത്തിന് പേരിട്ടിട്ടില്ല.
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ക്രോണിക് ബാച്ചിലര്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നത് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. സിദ്ദിക്ക് തന്നെയാണ് തമിഴ് ചിത്രവും ഒരുക്കുന്നത്. ഫ്രണ്ട്സിന് ശേഷം സിദ്ദിക്ക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
വിജയകാന്തിന്റെ നിര്‍മാണ കമ്പനിയായ ആണ്ടാന്‍ അഴകര്‍ കമ്പൈയിന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ മുകേഷ് ചെയ്ത വേഷം തമിഴില്‍ കാര്‍ത്തികാണ് അവതരിപ്പിക്കുന്നത്. വടിവേലു, മണിവര്‍ണന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications