മമ്മൂട്ടിയുടെ ആനന്ദം: ചിത്രീകരണം പുരോഗമിക്കുന്നു

By Staff

മമ്മൂട്ടിയുടെ ആനന്ദം: ചിത്രീകരണം പുരോഗമിക്കുന്നു

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ആനന്ദം. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കുംഭകോണത്ത് നടന്നുവരുന്നു.

പ്രശസ്ത തമിഴ് സംവിധായകന്‍ വിക്രമന്റെ അസോസിയേറ്റായിരുന്ന എന്‍. ലിംഗസ്വാമിയാണ് ആനന്ദം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും സംഭാഷണവും ലിംഗസ്വാമിയുടേതു തന്നെ.

തമിഴ്നാട്ടില്‍ എന്നും ഇഷ്ടപ്പെട്ട വിഷയമായ കൂട്ടുകുടുംബമാണ് ആനന്ദത്തിന്റെയും പ്രമേയം. പലചരക്കുവ്യാപാരിയായ തിരുപ്പതി സ്വാമിയാണ് ആ കൂട്ടുകുടുംബത്തിന്റെ നാഥന്‍. മലയാളത്തില്‍ എന്നും കുടുംബത്തിന്റെ അമരക്കാരനായി തിളങ്ങിയിട്ടുള്ള മമ്മൂട്ടിക്ക് ഏറ ഇണങ്ങിയ വേഷം.

മറുമലര്‍ച്ചിയിലെ രാശു പടയാച്ചിക്കും കണ്ടുകൊണ്ടേനിലെ മേജര്‍ ബാലയ്ക്കും ശേഷം മമ്മൂട്ടിക്ക് തമിഴില്‍ ലഭിക്കുന്ന മികച്ചൊരു കഥാപാത്രം കൂടിയായിരിക്കും തിരുപ്പതി സ്വാമി. സൗന്ദര്യയാണ് നായിക. സംഗീതം എസ്.എ. രാജ്കുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X