»   » ഇന്ദ്രജിത്ത് തമിഴില്‍ നായകന്‍

ഇന്ദ്രജിത്ത് തമിഴില്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ദ്രജിത്ത് തമിഴില്‍ നായകന്‍

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് സിനിമയിലെത്തിയ ഇന്ദ്രജിത്തിന് മലയാളത്തില്‍ ഇതുവരെ ഏതാനും ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നായകനായി അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. റിലീസ് മുടങ്ങികിടക്കുന്ന ദീപങ്ങള്‍ സാക്ഷി പോലുള്ള ചിത്രങ്ങളില്‍ നായകതുല്യമായ വേഷം ലഭിച്ചിട്ടുണ്ടെങ്കിലും നായകനടനായി ഇന്ദ്രജിത്ത് ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

തമിഴ് ചിത്രത്തിലൂടെ ഇന്ദ്രജിത്ത് ആ കുറവ് പരിഹരിക്കുകയാണ്. കെ. ധര്‍മരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന അധിപന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനാവാനുള്ള മോഹം ഇന്ദ്രജിത്ത് സഫലീകരിക്കാന്‍ പോവുന്നത്. ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രവും ഇതുതന്നെ.

ഇന്ദ്രജിത്തിനെ പോലെ മലയാളത്തില്‍ രാശിയില്ലാതെ പോയ ഒരു നടിയാണ് ഈ ചിത്രത്തില്‍ നായികയാവുന്നത്- ഉമാശങ്കരി. കുബേരന്‍, വസന്തമാളിക, തിലകം, ഈ സ്നേഹതീരത്ത് തുടങ്ങിയ ഏതാനും ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും പിന്നീട് മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കാതെ പോയ നടിയാണ് ഉമാശങ്കരി.

നഗരത്തിന്റെയും ഗ്രാമത്തിന്റെയും പശ്ചാത്തലങ്ങളിലായി ഒരു പ്രേമകഥ പറയുന്ന അധിപന്‍ തങ്ങള്‍ക്ക് ബ്രേക്കാവുമെന്ന പ്രതീക്ഷയിലാണ് ഇന്ദ്രജിത്തും ഉമാശങ്കരിയും.

മലയാളത്തില്‍ അവസരങ്ങള്‍ കുറയുകയും തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്ത ചില നടന്‍മാരെ തമിഴ് ഇതിന് മുമ്പും കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കൊല്ലം തുളസി, മനോജ് കെ. ജയന്‍, രാജന്‍ പി. ദേവ് തുടങ്ങിയ നടന്‍മാര്‍ക്ക് മലയാളത്തില്‍ തങ്ങള്‍ക്ക് കിട്ടുന്നതില്‍ നിന്നും വ്യത്യസ്തമായ വളരെ ശക്തമായ കഥാപാത്രങ്ങള്‍ തമിഴില്‍ ലഭിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X