കമലഹാസന്‍ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറി
കമലഹാസന്‍ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറി
ഒപ്പിട്ട കോള്‍ഷീറ്റുകള്‍ക്കൊപ്പിച്ച് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ഇടവേളയില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിയാണ് നയന്‍താരക്ക്. അത്രയ്ക്കുണ്ട് ഈ നടിയുടെ തമിഴിലെ തിരക്ക്. തമിഴിലെ പുതിയ ഗ്ലാമര്‍ നായികയായി പേരെടുത്ത ഈ താരത്തിന് ഈ തിരക്കു കാരണം ഏറെ ആഗ്രഹമുള്ള പലതും ഒഴിവാക്കേണ്ടിവരുന്നു. കമലഹാസന്‍ ചിത്രത്തില്‍ നിന്നും നയന്‍താര പിന്‍മാറിയത് മനസോടെയല്ലെങ്കിലും നേരത്തെ ഒപ്പിട്ട കോള്‍ഷീറ്റുകള്‍ നയനെ അതിന് നിര്‍ബന്ധിതയാക്കുകയായിരുന്നു.
കമലഹാസന്‍ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദശാവതാരം എന്ന ചിത്രത്തില്‍ നിന്നാണ് നയന്‍ പിന്മാറിയത്. ചിത്രത്തില്‍ ജ്യോതിക ഉള്‍പ്പെടെയുള്ള കമലിന്റെ നായികമാരിലൊരാളായി നയനെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ തിരക്കു കാരണം ഈ ചിത്രത്തില്‍ അഭിനയിക്കാനാവില്ലെന്ന് നയന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു.
രജനീകാന്തിന്റെ ചന്ദ്രമുഖിയില്‍ നായികയായതോടെ തമിഴിലെ ഒന്നാം നിര നടിയായി ഉയര്‍ന്ന നയന്‍താരക്ക് കമലഹാസന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നത്രെ. കമലിനൊനോടൊപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന തന്റെ വലിയൊരു ആഗ്രഹത്തിന്റെ സാക്ഷാത്കാരമായിരിക്കും എന്ന് നയന്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ കോള്‍ഷീറ്റുകളില്‍ ഒപ്പിട്ട് ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങളില്‍ അഭിനയിക്കുന്ന നയന് തത്കാലം ആ ആഗ്രഹം മാറ്റിവയ്ക്കുകയേ നിവൃത്തിയുള്ളൂവെന്ന് വന്നിരിക്കുന്നു.


Click it and Unblock the Notifications