തമിഴ് ചിത്രത്തില്‍ ജയറാം ഇരട്ടവേഷത്തില്‍
തമിഴ് ചിത്രത്തില്‍ ജയറാം ഇരട്ടവേഷത്തില്‍
മമ്മൂട്ടിയും മോഹന്‍ലാലും അച്ഛന്റെയും മകന്റെയും ഇരട്ടവേഷങ്ങള്‍ അവതരിപ്പിച്ചതു പോലെ ജയറാമും ഡബിള്‍ റോള്‍ ചെയ്യുന്നു. മനോബാല സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ജയറാം അഛന്റെയും മകന്റെയും വേഷങ്ങള്‍ ചെയ്യുന്നത്.
നൈന എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നൈന എന്നാല്‍ അച്ഛന്‍ എന്നാണ് തമിഴില്‍ അര്‍ഥം.
ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന അച്ഛനും മകനും ശത്രുക്കളാണ്. പിന്നീട് ശത്രുത വെടിഞ്ഞ് രമ്യതയിലായിരിക്കെ അച്ഛന്‍ കൊല്ലപ്പെടുന്നു. മരിച്ച അച്ഛന്റെ ആത്മാവ് മകന്റെ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ കഥ ഒരു വഴിത്തിരിവിലെത്തുകയാണ്. അച്ഛന്റെ ആത്മാവ് മകനിലൂടെ തന്റെ കൊലപാതകിയോട് പക വീട്ടുന്നതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പിന്നീടുള്ളത്.
അച്ഛന്‍ കഥാപാത്രത്തിന്റെ നായികയായി അഭിനയിക്കുന്നത് ഭാനുപ്രിയയാണ്. സംവിധായകനായ മനോബാല തന്നെ തിരക്കഥയും രചിക്കുന്നു.


Click it and Unblock the Notifications