ജ്യോതിര്‍മയി തമിഴില്‍ ഐറ്റം നമ്പരില്‍

By Staff

ജ്യോതിര്‍മയി തമിഴില്‍ ഐറ്റം നമ്പരില്‍

മലയാള നടിമാര്‍ക്ക് തമിഴില്‍ ഇപ്പോള്‍ സുവര്‍ണകാലമാണ്. തമിഴിലെ ഇപ്പോഴത്തെ ഒന്നാം നിര നടിമാര്‍ അസിനും നയന്‍താരയുമൊക്കെയാണെന്നതു മലയാള നടിമാരുടെ തമിഴിലെ ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്. ഗ്ലാമര്‍ പ്രദര്‍ശനത്തിനു നിബന്ധനയില്ലാത്ത ഈ നടിമാരെ മാതൃകയാക്കാന്‍ മലയാളത്തില്‍ നിന്നുള്ള മറ്റു നടിമാരും തയ്യാറായി തുടങ്ങിയിരിക്കുന്നു.

ഒന്നാ നിര നായികയായി തിളങ്ങുമ്പോള്‍ തന്നെയാണ് നയന്‍താര ഗജിനി, ശിവകാശി എന്നീ ചിത്രങ്ങളില്‍ ഐറ്റം നമ്പരില്‍ പ്രത്യക്ഷപ്പെട്ടത്. അസിന്‍ നായികയായ ഈ ചിത്രങ്ങളില്‍ ഐറ്റം നൃത്തക്കാരിയായുള്ള നയന്‍താരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ വലിയ പിശുക്കൊന്നുമില്ലാതെ നയന്‍താര നൃത്തച്ചുവടുകള്‍ വച്ചതാണ് ഈ ചിത്രങ്ങളുടെ വന്‍വിജയത്തിനു കാരണമായതെന്ന് സംസാരമുണ്ട്.

ഏതായാലും ഐറ്റം നമ്പര്‍ ചെയ്യാന്‍ തയ്യാറായ നടിയെന്ന നിലയില്‍ നയന്‍താര ഒറ്റയ്ക്കല്ല. നയന്‍താരയെ പോലെ ഐറ്റം നമ്പര്‍ വേഷത്തില്‍ മറ്റൊരു മലയാളനടി കൂടി തമിഴില്‍ പ്രത്യക്ഷപ്പെടുന്നു- ജ്യോതിര്‍മയി. നയന്‍താര തമിഴിലെ മുന്‍നിര നടിയെന്ന നിലയില്‍ സ്ഥാനമുറപ്പിച്ചതിനു ശേഷമാണ് ഐറ്റം നമ്പറുകള്‍ ചെയ്യാന്‍ തയ്യാറായതെങ്കില്‍ ജ്യോതിര്‍മയി ഐറ്റം നമ്പരിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്.

വിക്രത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ജമിനിയുടെ സംവിധായകന്‍ ചരണിന്റെ പുതിയ ചിത്രമായ ഇദയതിരുടനിലാണ് ജ്യോതിര്‍മയി ഐറ്റം നമ്പര്‍ ചെയ്യുന്നത്. തമിഴില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന മസാല ചേരുവയാണ് ഐറ്റം നമ്പര്‍ രംഗങ്ങളെന്നതിനാല്‍ നൃത്തരംഗത്തിലൂടെയുള്ള തന്റെ അരങ്ങേറ്റം തമിഴില്‍ തുടര്‍ന്നങ്ങോട്ട് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജ്യോതിര്‍മയി.

മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നടി ഐറ്റം നമ്പരിലൂടെ തമിഴില്‍ അരങ്ങേറുന്നത്. മീശമാധവന്‍ എന്ന ചിത്രത്തിലെ ദിലീപിനൊപ്പം ആടിപ്പാടുന്ന ഗാനരംഗമാണ് ജ്യോതിര്‍മയിയെ മലയാളത്തില്‍ ശ്രദ്ധേയയാക്കിയത്. ആ ഗാനരംഗത്തില്‍ മേനിയഴക് ഇത്തിരിയൊക്കെ പ്രദര്‍ശിപ്പിച്ച് ആടിയ ജ്യോതിര്‍മയിക്ക് പിന്നീട് പല ചിത്രങ്ങളിലും അവസരം ലഭിച്ചു.

എന്നാല്‍ വിവാഹത്തോടെ മലയാളത്തില്‍ അവസരങ്ങളില്ലാതായപ്പോള്‍ തമിഴിലേക്ക് തിരിയാമെന്ന തീരുമാനത്തിലായി ഈ നടി. മീശമാധവനിലൂടെ മലയാളത്തില്‍ സ്ഥാനം പിടിച്ചതു പോലെ തമിഴിലും ഐറ്റം നമ്പരിലൂടെ സ്ഥാനമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ജ്യോതി.

ഈ ചിത്രത്തിനു ശേഷം ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ തമിഴ് റീമേക്കായ ശിവലിംഗം ഐപിഎസില്‍ ജ്യോതിര്‍മയി നായികയായി അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ഭവം, കഥാവശേഷന്‍ തുടങ്ങിയ ഗൗരവമുള്ള ചിത്രങ്ങളില്‍ നായികയായ ജ്യോതിര്‍മയി തമിഴിലെത്തുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ട്രാക്കിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X