കമലഹാസന്റെ ഹേ റാം ഓസ്കാറിന്
കമലഹാസന്റെ ഹേ റാം ഓസ്കാറിന്
മുംബൈ: കമലഹാസന്റെ വിവാദ ചിത്രം ഹേ റാം ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രി ചിത്രമാകും.
ഓസ്കാറില്‍ അവാര്‍ഡില്‍ മത്സരിക്കുന്ന ആറാമത്തെ കമലഹാസന്‍ ചിത്രമാണ് ഹേ റാം. സാഗരസംഗമം, സ്വാതിമുത്യം, നായകന്‍, തേവര്‍ മകന്‍, കുരുതിപ്പുനല്‍, ഇന്ത്യന്‍ എന്നീ കമലഹാസന്‍ ചിത്രങ്ങള്‍ക്കാണ് മുമ്പ് ഓസ്കാര്‍ എന്‍ട്രി ലഭിച്ചിട്ടുള്ളത്. ഈ ആറു ചിത്രങ്ങളും തമിഴ് ചിത്രങ്ങളാണ്.
ഓസ്കാറില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ് ചിത്രത്തിലെ ചില ഗാനരംഗംങ്ങള്‍ കട്ട് ചെയ്യാന്‍ കമലഹാസന്‍ ഒരുങ്ങുകയാണ്. സാധാരണ ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ആ ഗാനരംഗങ്ങള്‍ ഒരുക്കിയിരുന്നതെന്ന് കമല്‍ വ്യക്തമാക്കി.
ഇതിനു മുമ്പ് ഹേ റാം ടൊറന്റോ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ഹോളണ്ടില്‍ നടന്ന റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് കമലഹാസന്‍ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ചലച്ചിത്രോത്സവത്തിന്റെ സംഘാടകര്‍ താല്പര്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുരുതിപ്പുനല്‍ അയയ്ക്കാനുള്ള ശ്രമത്തിലാണ് കമലഹാസന്‍ ഇപ്പോള്‍.


Click it and Unblock the Notifications