അസിന്‍ അത്ര വലിയ നര്‍ത്തകിയോ?
നൃത്തം ചെയ്യാനുള്ള വൈഭവം തമിഴില്‍ നായികമാര്‍ക്ക് പ്രധാനമാണ്. പലരും തമിഴില്‍ പിടിച്ചുനില്‍ക്കുന്നതു തന്നെ ഈ കഴിവ് ഉപയോഗിച്ചുകൊണ്ടാണ്. തമിഴില്‍ ഏറ്റവും നന്നായി നൃത്തം ചെയ്യുന്നത് ആരാണ്?
ഇത്തരി കുഴയ്ക്കുന്നതാണ് ചോദ്യമെങ്കിലും പലരും അഭിപ്രായപ്പെടുന്നത് അസിനാണ് ഏറ്റവും നന്നായി നൃത്തം ചെയ്യുന്ന നടിയെന്നാണ്. അതിനു കാരണമുണ്ട്. അസിന്‍ നൃത്തം പഠിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ സിനിമയില്‍ വന്നതിനു ശേഷം സിനിമക്കു വേണ്ടി നൃത്തം ചെയ്യുന്നുവെന്നു മാത്രം.
എന്നാല്‍ അസിനാണ് തമിഴിലെ ഏറ്റവും നന്നായി നൃത്തം ചവിട്ടുന്ന നടിയെന്ന് പറഞ്ഞാല്‍ മറ്റൊരു മുന്‍നിര നടിയായ നയന്‍താര അതിനോട് യോജിക്കില്ല. നൃത്തം പഠിച്ചിട്ടുണ്ടോ, ഇല്ലയോ എന്നതല്ല സിനിമയിലെങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നതാണ് പ്രധാനമെന്ന് നയന്‍താര പറയുന്നു.
താനുള്‍പ്പെടെ പല നടിമാരും സിനിമയില്‍ വരുന്നതിന് മുമ്പ് നൃത്തം പഠിച്ചവരല്ല. പക്ഷേ സിനിമയില്‍ ഞങ്ങളൊക്കെ നന്നായി നൃത്തം ചെയ്യുന്നവരാണ്. തൃഷ എത്ര നന്നായാണ് സിനിമയില്‍ നൃത്തം വയ്ക്കുന്നത്, തൃഷയ്ക്ക് നൃത്തം ചെയ്യാനറിയില്ലെന്ന് പറയാമോ?- നയന്‍താര ചോദിക്കുന്നു.
അസിനാണ് ഏറ്റവും നല്ല നര്‍ത്തകിയെന്ന് പറയുന്നത് ശരിയല്ല. അങ്ങനെയാണെങ്കില്‍ ഞാനും തൃഷയും സ്നേഹയുമൊക്കെ വീട്ടില്‍ പോയിരിക്കേണ്ടി വരുമോ?- നയന്‍താര ഇത്രയും കൂടി പറഞ്ഞു.


Click it and Unblock the Notifications