വിക്രം ഹോളിവുഡിലേക്ക്
വിക്രം ഹോളിവുഡിലേക്ക്
തമിഴ് സിനിമയില്‍ പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്ന സൂപ്പര്‍താരം വിക്രം ഹോളിവുഡിലേക്ക് കടക്കുന്നു. ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്ള ക്ഷണങ്ങള്‍ നിരസിച്ച് തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിക്രത്തിന് ഹോളിവുഡിലേക്കുള്ള ക്ഷണമെത്തിയിരിക്കുന്നത് അമിതാഭ് ബച്ചന്‍ വഴിയാണ്.
ഹോളിവുഡ് ചിത്രത്തില്‍ അമിതാബഭ് ബച്ചനും വിക്രത്തോടൊപ്പം അഭിനയിക്കും. വിക്രത്തിന്റെ ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടാണ് അമിതാഭ് ബച്ചന്‍ താന്‍ അഭിനയിക്കുന്ന ഹോളിവുഡ് ചിത്രത്തിലേക്ക് തമിഴ് സൂപ്പര്‍താരത്തെ ക്ഷണിച്ചത്.
അമിതാഭും കുടുംബവും ചെന്നൈ സന്ദര്‍ശിച്ചപ്പോള്‍ അമിതാഭിന്റെ മകന്‍ അഭിഷേക് ബച്ചന്‍ വിക്രത്തെ കണ്ട് ആശംസകള്‍ നേര്‍ന്നു. ഒപ്പം പിതാവ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിക്രത്തെ ക്ഷണിക്കുകയും ചെയ്തു.
ദീപാവലിക്ക് തിയേറ്ററുകളിലെത്തിയ മജയുടെ വന്‍വിജയത്തിനു ശേഷം ലിങ്കുസ്വാമിയുടെ ഭീമ എന്ന ചിത്രത്തിലാണ് വിക്രം അഭിനയിക്കുന്നത്. മലയാളചിത്രം ചാന്തുപൊട്ടിന്റെ റീമേക്കായ സാന്തുപൊട്ട് ആണ് വിക്രം വേഷമിടുന്ന മറ്റൊരു തമിഴ് ചിത്രം.


Click it and Unblock the Notifications