മോഹന്‍ലാല്‍ നാസറിന്റെ തമിഴ്ചിത്രത്തില്‍
മോഹന്‍ലാല്‍ നാസറിന്റെ തമിഴ്ചിത്രത്തില്‍
ഇരുവറിനു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കുന്നു. നടന്‍ കൂടിയായ നാസര്‍ സംവിധാനം ചെയ്യുന്ന ധിംതരികിടയിലൂടെയാണ് മോഹന്‍ലാല്‍ വീണ്ടും തമിഴിലെത്തുന്നത്.
സിമ്രാനാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. എ. ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലും ഈ ചിത്രം നിര്‍മിക്കുന്നുണ്ട്.
ദേവത, മായന്‍ എന്നിവയാണ് നാസര്‍ നേരത്തെ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍. തന്റെ മുന്‍ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള നാസര്‍ പക്ഷെ ഈ പുതിയ ചിത്രത്തില്‍ അഭിനിയിക്കുന്നില്ല; സംവിധായകന്‍ മാത്രമാണ്.


Click it and Unblock the Notifications