ഷങ്കറിന്റെ തമിഴ് ചിത്രത്തില്‍ ഭാവന
ഷങ്കറിന്റെ തമിഴ് ചിത്രത്തില്‍ ഭാവന
അസിന്‍, നയന്‍താര, മീരാ ജാസ്മിന്‍, ഗോപിക, രേണുകാമേനോന്‍ തുടങ്ങിയ മലയാളനടിമാര്‍ക്കു പിന്നാലെ ഭാവനയും തമിഴ് കീഴടക്കാന്‍ ഒരുങ്ങുന്നു. മലയാളി നടിമാരെ തേടി അവസരങ്ങളുടെ പ്രവാഹം തന്നെ തമിഴില്‍ നിന്നെത്തുമ്പോള്‍ ഭാവനയും അല്പം വൈകിയാണെങ്കിലും തമിഴില്‍ തന്റെ സാന്നിധ്യമുറപ്പിക്കുകയാണ്.
മലയാള നടന്‍ സുനില്‍ നായകന്‍ ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെയാണ് ഭാവന തമിഴില്‍ തുടക്കമിടുന്നത്. ഈ ചിത്രത്തിനു പിന്നാലെ ബിഗ്ബജറ്റിലും വന്‍ബാനറുകളും ഒരുക്കുന്ന ചിത്രങ്ങള്‍ ഭാവനയെ തേടിയെത്തുന്നു. മാധവന്‍ നായകനാവുന്ന ആര്യ എന്ന ചിത്രത്തില്‍ ഭാവനയെ നായികയായി നിശ്ചയിച്ചുകഴിഞ്ഞു.
ആര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പു തന്നെ അടുത്ത ഓഫര്‍ തമിഴില്‍ നിന്നും ഭാവനയെ തേടിയെത്തി. തമിഴിലെ വന്‍കിട സംവിധായകനായ ഷങ്കര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് നായികയാവാന്‍ ഭാവനയെ ക്ഷണിച്ചിരിക്കുന്നത്.
കാതല്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണരംഗത്തേക്കു കടന്ന ഷങ്കര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പേര് വെയ്യില്‍ എന്നാണ്. ഭരത് നായകനായി അഭിനയിച്ച കാതല്‍ സൂപ്പര്‍ഹിറ്റായിരുന്നു. ഷങ്കര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും ഭരതാണ് നായകന്‍.


Click it and Unblock the Notifications