ജയസൂര്യ വീണ്ടും തമിഴിലേക്ക്
ജയസൂര്യ വീണ്ടും തമിഴിലേക്ക്
മലയാളത്തിലെ യുവനായകരില്‍ തിളങ്ങിനില്‍ക്കുന്ന ജയസൂര്യ വീണ്ടും തമിഴിലേക്ക് കടക്കുന്നു. കമലഹാസന്‍ നായകനായ വസൂല്‍രാജ എംബിബിഎസിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം നായകനായാണ് ജയസൂര്യ പുതിയ തമിഴ്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ന്യൂ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം എസ്. സൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയസൂര്യക്ക് നായകനായി തിളങ്ങാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ന്യൂനിവാസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മീനയാണ് നായിക.
ഇമ്മിണി നല്ലൊരാള്‍ ആണ് ജയസൂര്യ മലയാളത്തില്‍ അഭിനയിച്ച ഒടുവിലത്തെ ചിത്രം. ഈ ചിത്രം റിലീസിംഗിന് തയ്യാറായി വരികയാണ്. തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങും.
ജയസൂര്യ അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ന്യൂനിവാസ്. ജയസൂര്യയുടെകന്നിച്ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്റെ തമിഴ് റീമേക്കായ എന്‍മ വാനില്‍ ആണ് ജയസൂര്യയുടെ ആദ്യത്തെ തമിഴ്ചിത്രം. മലയാളചിത്രവും തമിഴ്ചിത്രവും സംവിധാനം ചെയ്തത് വിനയനായിരുന്നു.
എന്‍മ വാനില്‍ എന്ന ചിത്രത്തിന് ശേഷം വസൂല്‍രാജ എംബിബിഎസിലാണ് ജയസൂര്യ അഭിനയിച്ചത്. ഈ ചിത്രത്തില്‍ മരണം കാത്തുകിടക്കുന്ന ഒരു ക്യാന്‍സര്‍ രോഗിയായാണ് ജയസൂര്യ വേഷമിട്ടത്. ശ്രദ്ധേയമായിരുന്നു കമല്‍ ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനം.
മലയാളത്തിലെ പുതിയ യുവനായകരില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജിഷ്ണു തുടങ്ങിയ യുവനായകരൊന്നും തമിഴില്‍ പരീക്ഷണം നടത്തിയിട്ടില്ല. അവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് ജയസൂര്യ.


Click it and Unblock the Notifications