സുരേഷ് ഗോപിയുടെ ആദികേശവും അജിത്തിന്റെ ദിനായും

By Staff

സുരേഷ് ഗോപിയുടെ ആദികേശവും അജിത്തിന്റെ ദിനായും

ആദികേശവും ദിനായും സഹോദരങ്ങളാണ്. കൊല്ലും കൊലയും തൊഴിലാക്കിയ സഹോദരങ്ങള്‍. ഇവര്‍ക്കൊരു പെങ്ങളുണ്ട്. സുന്ദരിയായ ദിവ്യ. ആരെയും കൊല്ലുമെങ്കിലും ആദികേശവും ദിനായും പെങ്ങളുടെ മുന്നില്‍ പൂച്ചക്കുഞ്ഞുങ്ങളാണ്.

വാലി, ഖുഷി എന്നീ വമ്പന്‍ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച മുരുകദാസ് ആദ്യമായി സംവിധാന രംഗത്തേക്കുവരുന്ന ചിത്രമാണ് ദിനാ. നഗരം മുഴുവന്‍ വിറപ്പിക്കുന്ന സഹോദരങ്ങളായി അഭിനയിക്കുന്നത് മലയാളത്തിന്റെ സുരേഷ് ഗോപിയും അജിത്തുമാണ്. സുരേഷ് ഗോപിയുടെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സഹോദരന്മാരുടെ ഓമനപ്പെങ്ങളായി പുതുമുഖം ദിവ്യാശ്രീ അഭിനയിക്കുന്നു.

ഒരു മിച്ചു നിന്ന് എല്ലാത്തിനേയും വെല്ലുവിളിച്ച്, എല്ലാം കീഴടക്കി രസിച്ച രണ്ടു സഹോദരന്മാര്‍. ക്രമേണ അവര്‍ക്കിടയില്‍ ഭിന്നതകള്‍ വളര്‍ന്നു... അതോടെ അവര്‍ കെട്ടിപ്പടുത്ത സാമ്രാജ്യം തകരുവാന്‍ തുടങ്ങി - സംവിധായകന്‍ മുരുകദാസ് പറഞ്ഞു.

സുരേഷ് ഗോപിക്കൊപ്പം തന്നെ അജിത്തിനും ഈ ചിത്രം മാറ്റത്തിന്റേതാണ്. സ്ഥിരം പ്രണയനായകനായ അജിത് കാമ്പുള്ള അല്പം വില്ലന്‍ സ്വഭാവമുള്ള കഥാപാത്രം ചെയ്യുന്നു. ചിലപ്പോള്‍ അജിത് അവതരിപ്പിക്കുന്ന ദിനായുടെ ദുഷ്പ്രവൃത്തികള്‍ കണ്ട് പ്രേക്ഷകര്‍ക്കു പോലും അയാളോടു വെറുപ്പു തോന്നും.

സുരേഷ് ഗോപിക്കും അജിത്തിനും തുല്യ പ്രാധാന്യമുള്ള വേഷങ്ങളാണ് ചിത്രത്തിലുള്ളത്. ലൈലയാണ് അജിത്തിന്റെ നായിക. വിജയാ സിനി കമ്പയിന്‍സിന്റെ ബാനറില്‍ കാര്‍ത്തികാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X