ഉമാശങ്കരി തമിഴില്‍
ഉമാശങ്കരി തമിഴില്‍
മലയാളത്തില്‍ നിന്ന് ഒരു നായിക കൂടി തമിഴിലെത്തുന്നു- ഉമാശങ്കരി. സൂരി എന്ന ചിത്രത്തിലൂടെയാണ് ഉമാശങ്കരി തമിഴില്‍ അരങ്ങേറുന്നത്. വിഘ്നേഷാണ് ചിത്രത്തില്‍ ഉമാശങ്കരിയുടെ നായകന്‍.
ശെല്‍വനാണ് സൂരി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന സംവിധായകന്റേതു തന്നെ. ശ്രീ കാമാക്ഷി സ്റുഡിയോയുടെ ബാനറില്‍ ഡോ. പി. വിജയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
കുബേരന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് ഉമാശങ്കരി മലയാളത്തില്‍ അരങ്ങേറിയത്. പഴയകാല നടിയായ സുമിത്രയുടെ മകളാണ് ഉമാശങ്കരി.
വസന്തമാളിക, തിലകം, സാമം എന്നീ ചിത്രങ്ങളിലും ഉമാശങ്കരി നായികയായി. സഫലം എന്ന ചിത്രത്തില്‍ അമ്മയോടൊപ്പവും ഉമാശങ്കരി അഭിനയിച്ചു. എന്നാല്‍ പിന്നീട് ഈ നടിക്ക് മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചില്ല.


Click it and Unblock the Notifications