മംമ്തയ്ക്ക് മറകളില്ല

By Staff

ഗ്ലാമര്‍ കാണിക്കുന്നതിന് ഭാഷാഭേദമില്ലെന്ന് മംമ്ത ലങ്കയിലൂടെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളത്തില്‍ പുതച്ചുമൂടി അഭിനയിക്കുക, മറ്റ് ഭാഷകളില്‍ ചെന്നാല്‍ പുതച്ചതെല്ലാം ഉരിഞ്ഞ് കളയുക- ഈ ഇരട്ടത്താപ്പിനോട് മംമ്തയ്ക്ക് താത്പര്യമില്ല.

അന്യനാട്ടില്‍ പോയി ഗ്ലാമര്‍ കാട്ടിയാലും മലയാളത്തില്‍ ശാലീന സുന്ദരിയുടെ നിഷ്കളങ്ക ഭാവമണിഞ്ഞേ അഭിനയിക്കൂവെന്ന യാതൊരു വാശിയും തനിക്കില്ലെന്ന് വ്യക്തമാക്കിയ മംമ്ത ലങ്കയില്‍ പ്രേക്ഷകര്‍ക്ക് നയനാനന്ദം പകരും വിധം ഇത്തിരി വസ്ത്രത്തില്‍ പല പോസുകളില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ ഇത്രയും ചെയ്ത മംമ്ത തമിഴിലെത്തിയാല്‍ സ്ഥിതിയെന്താവും? ആ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ചങ്കിടിപ്പ് കൂടുന്ന പ്രേക്ഷകര്‍ക്ക് നയനവിരുന്നായി ശിവപ്പതികാരം എത്തുകയാണ്.

നായകന്‍ വിശാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന മംമ്തയുടെ വിവിധ പോസുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്സ്. വസ്ത്രത്തിന്റെ വലിയ മറയൊന്നുമില്ലാതെ ശരീരവടിവുകള്‍ സമൃദ്ധമായി നിറയുന്ന ഷോട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. വിശാലുമൊത്തുള്ള ഈ രംഗങ്ങളില്‍ യാതൊരു പരിചയക്കുറവുമില്ലാതെ പ്രൊഫഷണലായ പ്രകടനം കാട്ടാന്‍ മംമ്ത പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ കാസറ്റ് റിലീസിംഗ് നടത്തുന്ന ചടങ്ങിന് പോലും ശരീരഭാഗങ്ങള്‍ കാര്യമായി മറയ്ക്കാത്ത വസ്ത്രമുടുത്താണ് മംമ്തയെത്തിയത്. തമിഴ് സിനിമയില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ എത്രത്തോളം പോകാനും താന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നതു പോലായിരുന്നു മംമ്തയുടെ വസ്ത്രധാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X