ചന്ദ്രമുഖിയില്‍ സിമ്രാനില്ല
ചന്ദ്രമുഖിയില്‍ സിമ്രാനില്ല
വിവാഹത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന സിമ്രാന്റെ രണ്ടാം വരവൊരുക്കുന്ന ചിത്രമേതെന്ന് ഇനിയും വ്യക്തമല്ല. രജനീകാന്തിന്റെ ചന്ദ്രമുഖിയിലൂടെയാണ് സിമ്രാന്‍ തിരിച്ചുവരവ് നടത്തുന്നതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ആ ചിത്രത്തില്‍ സിമ്രാന്‍ അഭിനയിക്കുന്നില്ല.
രജനീകാന്ത് ചിത്രത്തില്‍ പ്രഭുവിന്റെ നായികയായാണ് സിമ്രാന് അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിമ്രാന് പകരം പുതിയ നായികയെ തേടുകയാണ് ചിത്രത്തിന്റെ അണിയറശില്പികള്‍. ചന്ദ്രമുഖിയില്‍ സിമ്രാന്‍ അഭിനയിക്കാത്തതിന് പല കാരണങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഗര്‍ഭിണിയായതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ സിമ്രാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഗര്‍ഭിണിയായതിനാല്‍ നൃത്തരംഗങ്ങളില്‍ അഭിനയിക്കാനാവില്ലെന്ന കാരണം പറഞ്ഞ് സിമ്രാന്‍ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ഭാഷ്യം.
അതേ സമയം താന്‍ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ സിമ്രാന്‍ നിഷേധിച്ചു. ഗര്‍ഭിണിയായതിനാലാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്ന അഭ്യൂഹം അടിസ്ഥാനമില്ലാത്തതാണെന്നും ചന്ദ്രമുഖി വേണ്ടെന്നുവയ്ക്കാന്‍ വേറെ ചില കാരണങ്ങളുണ്ടെന്നുമാണ് സിമ്രാന്‍ പറയുന്നത്.
പ്രഭുവുമായി മുട്ടിയുരുമ്മി ഇടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടതാണത്രെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ സിമ്രാനെ പ്രേരിപ്പിച്ചത്. പ്രഭുവുമൊത്തുള്ള രംഗങ്ങള്‍ ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ലൊക്കേഷനിലേക്ക് കടന്നുവന്ന സിമ്രാന്റെ ഭര്‍ത്താവ് ദീപക് അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് ശഠിച്ചത്രെ. വിവാഹത്തിന് മുമ്പ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാവാമെങ്കിലും വിവാഹശേഷം അതൊന്നും പറ്റില്ലെന്ന് ദീപക് പറഞ്ഞപ്പോള്‍ സിമ്രാനും അതിനോട് യോജിച്ചു. അത്തരം നിബന്ധനകള്‍ അംഗീകരിക്കാന്‍ ചിത്രത്തിന്റെ ശില്പികള്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണത്രെ സിമ്രാന്‍ ചിത്രം വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചത്.
ഏതായാലും സിമ്രാനെ പോലെ നന്നായി നൃത്തം ചെയ്യുന്ന മറ്റൊരു നായികയെ തേടുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍. സിമ്രാന്റെ രണ്ടാം വരവ് ഏത് ചിത്രത്തിലൂടെയെന്ന ആകാക്ഷയാണ് ഇപ്പോള്‍ സിമ്രാന്‍ ആരാധകരില്‍.
ചന്ദ്രമുഖിയില്‍ രജനീകാന്തിന്റെ നായികയായി അഭിനയിക്കുന്നത് മലയാളനടി നയന്‍താരയാണ്. ദുര്‍ഗ എന്ന ഗ്രാമീണപെണ്‍കുട്ടിയുടെ വേഷത്തിലാണ് നയന്‍താര അഭിനയിക്കുന്നത്.


Click it and Unblock the Notifications