നയന്‍താരയ്ക്കൊപ്പം ആടാന്‍ അയ്യായിരം പേര്‍
രജനീകാന്ത് നായകനായ ശിവജിയില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്ന ഐറ്റം നമ്പരില്‍ ഒന്നിച്ച് ആടുന്നത് 5000 ജൂനിയര്‍ ആര്‍ട്ടിസ്റുകള്‍!
ഇനി ഐറ്റം നമ്പരുകള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് നയന്‍താര പ്രഖ്യാപിച്ചിരുന്നെങ്കിലും രജനീകാന്തിനൊപ്പം ശിവജിയില്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ ക്ഷണം വന്നപ്പോള്‍ സന്തോഷപൂര്‍വമാണ് അത് സ്വീകരിച്ചത്. നയന്‍താരക്കു തമിഴില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ തുടക്കം നല്‍കിയത് രജനീകാന്തിന്റെ ചന്ദ്രമുഖി ആയിരുന്നല്ലോ.
ഗാനരംഗങ്ങളില്‍ പലപ്പോഴും അസംബന്ധമെന്ന് തോന്നുന്ന അമിതാലങ്കാരങ്ങള്‍ കുത്തിനിറയ്ക്കാന്‍ പ്രസിദ്ധനാണ് സംവിധായകന്‍ ഷങ്കര്‍. നിര്‍മാതാവിന് വലിയ ചെലവുകള്‍ വരുത്തിവയ്ക്കുന്ന വിധത്തിലാണ് ഷങ്കര്‍ ഗാനരംഗങ്ങളിലെ ഷോട്ടുകള്‍ ഒരുക്കാറുള്ളത്. ശിവജിയിലെ ഗാനരംഗത്തില്‍ 5000 ജൂനിയര്‍ ആര്‍ട്ടിസ്റുകളെ ഉപയോഗിക്കുന്നതിനു പിന്നിലും ഷങ്കറിന്റെ ഈ ഭ്രമം തന്നെ.
ശിവജിയുടെ കഥയോ വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷൂട്ടിംഗ് രഹസ്യസ്വഭാവത്തിലാണ് നടക്കുന്നത്. എല്ലാ തരത്തിലും ശിവജി വന്‍സംഭവമായിരിക്കുമെന്ന പ്രതീതിയാണ് ഷങ്കര്‍ ഉയര്‍ത്തിയിരിക്കുന്നത്. ആ പ്രതീതിക്ക് കൊഴുപ്പു പകരുന്നതാണ് ഗാനരംഗത്തില്‍ 5000 ആര്‍ട്ടിസ്റുകളെ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത.


Click it and Unblock the Notifications