twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് തമിഴില്‍ വില്ലന്‍!

    By Staff
    |

    പൃഥ്വിരാജ് തമിഴില്‍ വില്ലന്‍!

    മലയാളത്തില്‍ പൃഥ്വിരാജിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല. താരസംഘടനയായ അമ്മയെ വെല്ലുവിളിച്ച് സത്യത്തില്‍ അഭിനയിക്കാന്‍ പോയതിന് വലിയ വിലയാണ് പൃഥ്വിരാജിന് കൊടുക്കേണ്ടിവന്നത്. സത്യത്തിന് ശേഷം വന്ന പല ഓഫറുകളും പല കാരണങ്ങളാല്‍ പൃഥ്വിക്ക് പിന്നീട് നഷ്ടപ്പെട്ടു. ചില ചിത്രങ്ങളില്‍ നിന്ന് പൃഥ്വിയെ ഒഴിവാക്കി.

    മലയാളത്തില്‍ പുതിയ വിനയന്‍ ചിത്രത്തിലെ നായക കഥാപാത്രം മാത്രമാണ് പൃഥ്വിക്ക് ലഭിച്ചിട്ടുള്ള പുതിയ അവസരം. പുതിയ അവസരങ്ങള്‍ ഒന്നും പൃഥ്വിയെ തേടിയെത്തുന്നില്ല. വളര്‍ന്നുവരുന്ന യുവനടനെ സംബന്ധിച്ച് ഇത് കരിയര്‍ തന്നെ പ്രതിസന്ധിയിലാവുന്ന ഒരു ഘട്ടമാണ്. മലയാളത്തില്‍ നിന്നുള്ള തുടര്‍ച്ചയായ തിരസ്കാരങ്ങളില്‍ മനംമടുത്താവാം പൃഥ്വി ഇതാ തമിഴില്‍ വില്ലനാവാന്‍ ഒരുങ്ങുന്നു.

    മലയാളത്തിലെ ഒരു നായകനടന്‍ തമിഴില്‍ വില്ലനായി അഭിനയിക്കുന്നത് ഒരു അപൂര്‍വതയാണ്. അതും ജനയപ്രിയനായനായ ദിലീപിന് വരെ വെല്ലുവിളിയാവുന്ന നടനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഒരു യുവതാരമാണ് തമിഴില്‍ വില്ലന്‍ വേഷം പരീക്ഷിക്കുന്നത്.

    ഛായാഗ്രാഹകനായ കെ. വി. ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും. തമിഴിലെ പ്രഗത്ഭ നിര്‍മാതാവായ എം. എ. രതിനമാണ് ചിത്രം നിര്‍മിക്കുന്നത്. സൂര്യയാണ് ഈ ചിത്രത്തിലെ നായകന്‍.

    ജ്യേഷ്ഠനായ ഇന്ദ്രജിത്ത് തമിഴില്‍ നായകവേഷത്തിലൂടെ അരങ്ങേറ്റം കുറിക്കുമ്പോഴാണ് പൃഥ്വിരാജ് തമിഴില്‍ വില്ലന്‍ വേഷമണിയുന്നത്. കെ. ധര്‍മരാജ് സംവിധാനം ചെയ്യുന്ന അധിപന്‍ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് നായകനാവുന്നത്.

    മലയാളത്തില്‍ വില്ലനായി തുടങ്ങിയ ഇന്ദ്രജിത്ത് തമിഴില്‍ നായകനാവുമ്പോള്‍ മലയാളത്തിലെ നായകനടനായ പൃഥ്വിരാജ് തമിഴില്‍ വില്ലനാവുന്നുവെന്നത് കൗതുകകരം തന്നെ. ഏതായാലും പൃഥ്വാരാജിന്റെ കരിയറില്‍ തമിഴ് ചിത്രം ഏറെ നിര്‍ണായകമാണ്. മലയാളത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ തമിഴിലേക്ക് നീങ്ങുന്ന ഈ നടന്‍ തമിഴ് തനിക്ക് തുണയാവണേയെന്ന പ്രാര്‍ഥനയിലാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X