തമിഴിനൊപ്പം അജിത്തിനൊപ്പം ജയറാം

By Staff

തമിഴിനൊപ്പം അജിത്തിനൊപ്പം ജയറാം

മലയാളത്തില്‍ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെടുന്നത് ജയറാമിന്റെ കരിയറില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. തമിഴിലെ ഉപനായകവേഷങ്ങളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കുന്നതില്‍ മലയാളത്തിലെ പരാജയ തുടര്‍ച്ചയുടെ ക്ഷീണമകറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്.

കമലഹാസന്‍ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദശാവതാരം എന്ന ചിത്രത്തില്‍ ഉപനായകനായി വേഷമിടുന്നതിനു പിന്നാലെയാണ് ജയറാം അജിത്തിന്റെ ചിത്രത്തിലും വേഷമിടുന്നത്. പരമശിവം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പി.വാസുവാണ്.

തമിഴിലെ മുന്‍നിര നായകനായിരുന്ന അജിത് ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. തടി കുറച്ച് വീണ്ടും തന്റെ പഴയ ഇമേജ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയെത്തുന്ന അജിത്തിന് ഈ ചിത്രത്തില്‍ നായികയാവുന്നത് ലൈലയാണ്.

ഒരു സിഐഡി ഓഫീസറുടെ വേഷത്തിലാണ് ജയറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും കെ.പി.എ.സി.ലളിതയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മുത്തശിയുടെ വേഷമാണ് കെ.പി.എ.സി.ലളിതക്ക് ഈ ചിത്രത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X