നവ്യയുടെ ചിത്രത്തിന് വീണ്ടും പേരുമാറ്റം
നവ്യയുടെ ചിത്രത്തിന് വീണ്ടും പേരുമാറ്റം
നവ്യാനായര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ പേര് വീണ്ടും മാറ്റി. അഴകിയ തീയൈ എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പേര്.
ഇത് രണ്ടാമത്തെ തവണയാണ് ചിത്രത്തിന്റെ പേര് മാറ്റുന്നത്. ചിത്രത്തിന് ആദ്യം കൂത്തുപട്ടരൈ എന്നാണ് പേരിട്ടിരുന്നത്. പിന്നീട് അതുമാറ്റി എല്ലാമെ ഡ്രാമ താന്‍ എന്നാക്കി. ഇപ്പോഴിതാ വീണ്ടുമൊരു പേരുമാറ്റം.
ഇതിനിടെ തമിഴിലെ സൂപ്പര്‍ സംവിധായകനായ ബാലു മഹേന്ദ്രയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം നവ്യാ നായരെ തേടിയെത്തിയെങ്കിലും ഡേറ്റില്ലാത്തതിനാല്‍ അത് ഉപേക്ഷിക്കേണ്ടിവന്നു.
അഴകിയ തീയൈ എന്ന ചിത്രത്തില്‍ പ്രസന്നയാണ് നായകന്‍. രാധാ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ പ്രകാശ്രാജാണ്. പ്രകാശ്രാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ഇടത്തരം കുടുംബത്തില്‍ നിന്ന് വരുന്ന രണ്ടു പേരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇവരുടെ പ്രണയം പൂവണിയാന്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരനായ ഒരാള്‍ സഹായിക്കുന്നു. ഇയാളുടെ വേഷം ചെയ്യുന്നത് പ്രകാശ്രാജാണ്.
രമേഷ് വിനായകമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നളദമയന്തിയിലൂടെശ്രദ്ധേയനായ സംഗീത സംവിധായകനാണ് രമേഷ് വിനായകം.


Click it and Unblock the Notifications