twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ വീണ്ടും തമിഴില്‍

    By Staff
    |

    ലാല്‍ വീണ്ടും തമിഴില്‍

    മലയാളത്തിലെ അഭിനയ, നിര്‍മാണ രംഗങ്ങളിലെ തിരക്കുകള്‍ക്കിടയിലും ലാല്‍ വീണ്ടും തമിഴിലെത്തുന്നു. മീരാ ജാസ്മിന്‍ നായികയാവുന്ന ലിങ്കുസ്വാമിയുടെ ശണ്ഠക്കോഴിയാണ് ലാല്‍ അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രം.

    സിദ്ദിക്ക് സംവിധാനം ചെയ്ത എങ്കള്‍ അണ്ണയ്ക്കു ശേഷം ലാല്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. എങ്കള്‍ അണ്ണയില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ലാലിന് ശണ്ഠക്കോഴിയില്‍ പൂര്‍ണമായും വില്ലന്‍ സ്വഭാവമുള്ള വേഷമാണ്. ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് ലാലിന്.

    കൈക്കരുത്ത് മാത്രം മുതലായി ഒരു ഗ്രാമത്തിന്റെ അധിപനായി സ്വയം പ്രഖ്യാപിച്ചയാളാണ് കാശി. മനസില്‍ ക്രൂരത മാത്രം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കാശി. അയാളെ ആരും സ്നേഹിച്ചിട്ടില്ല. അയാള്‍ ആരെയും സ്നേഹിക്കുന്നുമില്ല. ഒട്ടേറെ പേര്‍ അയാളുടെ ക്രൂരതയ്ക്കിരയായിട്ടുണ്ട്. ആ ഗ്രാമത്തിലേക്കെത്തിയ ബാല അയാളെ തന്റെ തന്ത്രങ്ങള്‍ കൊണ്ട് നേരിട്ടു.

    നായകന്‍ വിശാല്‍ ബാലയെ അവതരിപ്പിക്കുമ്പോള്‍ കാശിയായി ലാല്‍ വേഷമിടുന്നു. കലാഭവന്‍ മണിക്കു ശേഷം പ്രേക്ഷകര്‍ അംഗീകരിക്കുന്ന വില്ലനായി തമിഴില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് ലാലിന് ലഭിച്ചിരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X