ചന്ദ്രമുഖിയില്‍ സിമ്രാന് പകരം ജ്യോതിക
ചന്ദ്രമുഖിയില്‍ സിമ്രാന് പകരം ജ്യോതിക
രജനീകാന്ത് ചിത്രം ചന്ദ്രമുഖിയില്‍ സിമ്രാന് പകരം ജ്യോതിക അഭിനയിക്കും. ചിത്രത്തിലെ രണ്ട് നായികമാരിലൊരാളാണ് ജ്യോതിക.
ചിത്രത്തില്‍ നായികയാവുന്നതിന് ജ്യോതികയെയും ആദ്യം പരിഗണിച്ചിരുന്നു. സിമ്രാന് നറുക്ക് വീണതോടെ ജ്യോതികയെ ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് സിമ്രാന്‍ പിന്‍മാറിയതോടെ ജ്യോതികക്ക് വീണ്ടും അവസരം കൈവന്നിരിക്കുന്നു.
ചന്ദ്രമുഖിയില്‍ പ്രഭുവിന്റെ നായികയായാണ് ജ്യോതിക അഭിനയിക്കുന്നത്. രജനീകാന്തിന്റെ നായികയായി അഭിനയിക്കുന്നത് നയന്‍താരയാണ്.
രജനീകാന്തിന്റെ ചിത്രത്തില്‍ ജ്യോതിക അഭിനയിക്കുന്നത് ആദ്യമായാണ്. ഡിസംബര്‍ 10നും മാര്‍ച്ച് 15നും ഇടയിലുള്ള അമ്പതോളം ദിവസത്തെ കാള്‍ഷീറ്റാണ് ചിത്രത്തിനായി ജ്യോതിക നല്‍കിയിരിക്കുന്നത്.
ഇടക്കാലത്ത് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജ്യോതികക്ക് തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജ്യോതിക. മാസ്, മായാവി, മണികണ്ഠ എന്നീ ചിത്രങ്ങളിലും ജ്യോതിക നായികയാവുന്നുണ്ട്.


Click it and Unblock the Notifications