കഥ പറയാന്‍ രജനീകാന്തും
കഥ പറയുമ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രം കണ്ടേറെയിഷ്ടപ്പെട്ട രജനീകാന്ത് ബാര്‍ബര്‍ ബാലനെയും സൂപ്പര്‍സ്റ്റാര്‍ അശോക് രാജിനെയും തമിഴിലേക്ക് ആനയിക്കാന്‍ തീരുമാനിച്ചു. കഥ പറയുമ്പോള്‍ തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമാവുന്നത് രജനീകാന്തായിരിക്കും.
ശ്രീനിവാസന്‍ അവതരിപ്പിച്ച ബാര്‍ബര്‍ ബാലനായി പശുപതി വേഷമിടും. ചിത്രം സംവിധാനം ചെയ്യുന്നത് പി.വാസുവാണ്. കെ.ബാലചന്ദറിന്റെ കവിതാലയയാണ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.
ചെന്നൈയിലെ തിയേറ്ററില്‍ കഥ പറയുമ്പോള്‍ കണ്ട രജനീകാന്ത് ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ട് വികാരഭരിതനായി. ചെന്നൈയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നിച്ച് പഠിച്ചവരാണ് രജനീകാന്തും ശ്രീനിവാസനും. വളരെ മനോഹരമായാണ് ശ്രീനിവാസന്‍ ചിത്രത്തിന്റെ ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞു.


Click it and Unblock the Notifications