രാജമാണിക്യം ഇനി മാട്ടുക്കാരന്‍ വേലന്‍
തമിഴില്‍ ശ്രദ്ധേയമായ സിനിമകള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായ തമിഴ് ചിത്രങ്ങളില്‍ മിക്കതും വിജയമായിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തില്‍ നിന്നും ഡബ്ബ് ചെയ്ത മമ്മൂട്ടി ചിത്രങ്ങള്‍ക്കും തമിഴില്‍ നല്ല മാര്‍ക്കറ്റാണ്.
മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ വിജയചിത്രമായ രാജമാണിക്യമാണ് തമിഴിലേക്ക് ഡബ്ബ് ചെയ്യുന്ന പുതിയ ചിത്രം. മാട്ടുക്കാരന്‍ വേലന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മറ്റ് ഡബ്ബിംഗ് ചിത്രങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ നായകന് തമിഴില്‍ ഡബ്ബ് ചെയ്യുന്നത് മമ്മൂട്ടി തന്നെയാണ്.
രാജമാണിക്യത്തില്‍ തിരുവനന്തപുരം ഭാഷയാണ് മമ്മൂട്ടി സംസാരിക്കുന്നത്. അതു പോലെ മാട്ടുക്കാരന്‍ വേലനില്‍ ഒരു പ്രത്യേക സംസാരഭാഷയിലുള്ള തമിഴായിരിക്കും മമ്മൂട്ടി സംസാരിക്കുക.
ഡബ്ബ് ചെയ്യുന്ന സിനിമകള്‍ക്ക് നായകനടന്‍മാര്‍ തന്നെ ശബ്ദം നല്‍കുന്ന പതിവില്ല. മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര ഒരേ സമയം തമിഴിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തപ്പോള്‍ തമിഴില്‍ ഡബ്ബിംഗ് നടത്തിയത് മറ്റൊരാളാണ്. അതിന്റെ പേരില്‍ മോഹന്‍ലാല്‍ സംവിധായകന്‍ മേജര്‍ രവിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു.


Click it and Unblock the Notifications