»   » സ്‌നേഹ ജയറാമിനെ തഴഞ്ഞത് രജനിയ്ക്ക് വേണ്ടി?

സ്‌നേഹ ജയറാമിനെ തഴഞ്ഞത് രജനിയ്ക്ക് വേണ്ടി?

Posted By:
Subscribe to Filmibeat Malayalam
Sneha
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' എന്ന ചിത്രത്തില്‍ നിന്ന് സ്‌നേഹ പിന്‍മാറിയ വിവരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. യുവനടന്‍ പ്രസന്നയുമായുള്ള വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്നാണ് സ്‌നേഹ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

വിവാഹത്തിരക്കായതിനാല്‍ ചിത്രം ചെയ്യാന്‍ തനിയ്ക്ക് സമയമില്ലെന്നായിരുന്നത്രേ നടി സംവിധായകനെ അറിയിച്ചത്. എന്നാല്‍ യഥാര്‍ഥ കാരണം മറ്റൊന്നാണെന്നാണ് അണിയറ സംസാരം.

ജയറാമിനേക്കാള്‍ താരമൂല്യമുള്ള തമിഴക സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രത്തിലേയ്ക്ക് അവസരം ലഭിച്ചതാണത്രേ നടിയുടെ പെട്ടന്നുള്ള പിന്‍മാറ്റത്തിന് കാരണം.

സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന കൊച്ചടിയാന്‍ എന്ന ചിത്രത്തിലേയ്ക്കാണ് സ്‌നേഹയ്ക്ക് ക്ഷണം ലഭിച്ചത്. രജനിയുടെ സഹോദരി വേഷമാണ് ചിത്രത്തില്‍ നടിയ്ക്ക്. രജനി ചിത്രം കയ്യില്‍ വന്നു ചേര്‍ന്നാല്‍ ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് സ്‌നേഹയ്ക്ക് അറിയാം.

അതുകൊണ്ടു തന്നെ ജയറാം ചിത്രത്തില്‍ നിന്ന് വിവാഹത്തിരക്ക് പറഞ്ഞ് തടിയൂരാന്‍ സ്‌നേഹ ഒട്ടും മടിച്ചില്ല. കൊച്ചടിയാനില്‍ രജനിയ്‌ക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണത്രേ സ്‌നേഹയ്ക്ക്.

ഇതിന് പുറമേ തെലുങ്കിലെ രണ്ട് വന്‍ പ്രൊജക്ടുകളിലും നടി നായികയാവുന്നു. ഇത്തരം വമ്പന്‍ സ്രാവുകള്‍ കയ്യില്‍ വന്നു ചേരുമ്പോള്‍ അതുപേക്ഷിച്ച് ആരെങ്കിലും പരല്‍ മീനിനെ പിടിയ്ക്കാന്‍ പോവുമോ?

English summary
Fresh from the superhit 'Shikaar', director Padmakumar and scriptwriter Sureshbabu has already started shooting for their new movie 'Thiruvambady Thampan'. This movie will feature Haripriya as the heroine to Jayaram instead of Sneha.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam