»   » യന്തിരനിലെ ഗാനത്തില്‍ രജനിക്ക്‌ 100 സ്റ്റൈല്‍

യന്തിരനിലെ ഗാനത്തില്‍ രജനിക്ക്‌ 100 സ്റ്റൈല്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ സ്റ്റൈല്‍ മന്നന്‍ എന്ന പദവിയ്‌ക്ക്‌ ഇളക്കം തട്ടിയിട്ടില്ലെന്ന്‌ രജനി വീണ്ടും തെളിയിക്കുന്നു

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ യന്തിരനിലെ ഒരു ഗാനരംഗത്തില്‍ നൂറ്‌ സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ടാണ്‌ രജനി പ്രേക്ഷകരെ വീണ്ടും വിസ്‌മയിപ്പിയ്‌ക്കുന്നത്‌. എആര്‍ റഹ്മാന്‍ ഈണം നല്‌കിയ ഗാനത്തിന്‌ നൃത്ത ചുവടുകളൊരുക്കിയത്‌ പ്രഭുദേവയാണ്‌.

ഹൈദരാബാദിലെ രാമോജി സ്‌റ്റുഡിയോയില്‍ സജ്ജീകരിച്ച കൂറ്റന്‍ സെറ്റിലാണ്‌ ഗാനരംഗം ചിത്രീകരിച്ചത്‌. ഗാനത്തിലെ ഓരോ സീനിലും രജനി ഓരോ സ്‌റ്റൈലിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. നായികയായ ഐശ്വര്യ റായിയും അഭിനയിച്ച ഗാനം 22 ദിവസം കൊണ്ടാണ്‌ ചിത്രീകരിച്ചത്‌.

ഒരു ശാസ്‌ത്രജ്ഞന്റെയും അയാള്‍ നിര്‍മ്മിയ്‌ക്കുന്ന റോബോട്ടിന്റെയും വേഷങ്ങളാണ്‌ യന്തിരനില്‍ രജനി അഭിനയിക്കുന്നത്‌.

കോടികള്‍ ചെലവഴിച്ച്‌ നിര്‍മിയ്‌ക്കുന്ന യന്തിരന്റെ നിര്‍മാണം അടുത്തിടെ സണ്‍ പിക്‌ചേഴ്‌സ്‌ ഏറ്റെടുത്തിരുന്നു. യന്തിരന്റെ നിര്‍മ്മാണം ആദ്യം ഏറ്റെടുത്ത അയ്യങ്കാര്‍ ഇന്റര്‍നാഷണലിന്റെ പണപ്പെട്ടി കാലിയാകുമെന്ന സ്ഥിതി വന്നപ്പോഴാണ്‌ സണ്‍ പിക്‌ചേഴ്‌സ്‌ ചിത്രം ഏറ്റെടുത്തത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam