»   » സാള്‍ട്ട് ആന്റ് പെപ്പര്‍ ഇനി പ്രകാശ് രാജ് വിളമ്പും

സാള്‍ട്ട് ആന്റ് പെപ്പര്‍ ഇനി പ്രകാശ് രാജ് വിളമ്പും

Posted By:
Subscribe to Filmibeat Malayalam
Prakash Raj
മലയാള സിനിമാസ്വദകര്‍ക്ക് പുതിയ രസക്കൂട്ടൊരുക്കിയ സാള്‍ട്ട് ആന്റ് പെപ്പര്‍ തമിഴനും രുചിയ്ക്കുന്നു. മലയാളിയ്ക്ക് ഏറെ സ്വാദോടെ ആസ്വദിച്ച ദോശക്കഥ തമിഴന് വിളമ്പുന്നത് നടനും സംവിധായകനുമായ പ്രകാശ് രാജാണ്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആഷിഖ് അബു ഒരുക്കിയ ഈ ദോശക്കഥ തമിഴന് മാത്രമല്ല കന്നഡക്കാരന്റെ മുന്നിലെത്തിയ്ക്കാനും പ്രകാശ് രാജിന് പ്ലാനുണ്ട്. കുട്ടികളുടെ ചിത്രമായ ധോണി പൂര്‍ത്തിയാക്കിയതിന് ശേഷം പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കുമിത്.

നേരത്തെ 'നാനു നന്ന കനസു'എന്ന കന്നഡ ചിത്രവും തമിഴില്‍ അദ്ദേഹം അഭിനയിച്ച 'അഭിയും ഞാനും' എന്ന സിനിമയുടെ റീമേക്കും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

2011ലെ പാത്ത് ബ്രേക്കിങ് മൂവികളിലൊന്നായി വിലയിരുത്തപ്പെടുന്ന സാള്‍ട്ട് ആന്റ് പെപ്പര്‍ അതിര്‍ത്തി കടക്കുമ്പോള്‍ സിനിമയില്‍ കണ്ട രുചിക്കൂട്ടുകളില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മലയാളി കണ്ട തട്ടില്‍ കൂട്ട് ദോശയും റെയില്‍ബോ കേക്കുമെല്ലാം പുതിയ വിഭവങ്ങളായിട്ടായിരിക്കും തമിഴന് മുന്നിലെത്തുക.

English summary
Actor Prakash Raj's recent trip to the film festival in Kerala has proved to be fruitful. He has bought the remake rights of Salt 'N' Pepper, one of the critically-acclaimed hits released in Malayalam this year. We hear that the actor will be directing the remake version as well.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam