ദശാവതാരം അടുത്ത സൂര്യോദയത്തില്‍

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ ദിവസം റിലീസ്, തമിഴില്‍ മാത്രം ഒരു ദിവസം 120 പ്രദര്‍ശനങ്ങള്‍, കമലിന്റെ അഞ്ച് കഥാപാത്രങ്ങള്‍ ഒരു കാറിലിരിക്കുന്ന അത്ഭുത ദൃശ്യം അങ്ങനെയെത്ര പ്രത്യേകതകള്‍?!
വമ്പന്‍ പ്രചരണ ഘോഷങ്ങളുടെ അകമ്പടിയോടെയാണ് കമല്‍ ഈ ചിത്രത്തെ തീയേറ്ററിലെത്തിക്കുന്നത്. മഹാവിസ്ഫോടനത്തിനു ശേഷം പ്രപഞ്ചത്തില്‍ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഈ ചിത്രത്തിന്റെ റിലീസ് എന്ന് തോന്നും മുന്നൊരുക്കങ്ങളും ആഘോഷങ്ങളും കണ്ടാല്‍.
നവരാത്രി എന്ന ചിത്രത്തില്‍ ഒമ്പത് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ശിവാജി ഗണേശന്റെ പേരിലുളള റെക്കോര്‍ഡ് തകര്‍ക്കുകയാണ് കമല്‍. രൂപത്തിലും ഭാവത്തിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വരുത്തിയ അത്ഭുതകരമായ മാറ്റങ്ങളോടെ കമല്‍ പത്ത് വ്യത്യസ്ത വേഷങ്ങളില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
രംഗരാജ നമ്പി, ഗോവിന്ദ സോമയ്യ, അവതാര്‍ സിംഗ്, ബലറാം നായിഡു, ക്രിസ്റ്റിയന്‍ ഫ്ലച്ചര്‍, ഷിംഗന്‍ നരഹാഷി, അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് ബുഷ്, വിന്‍സന്റ് ബാബ്റുവാഹന്‍, കൃഷ്ണവേണി പാട്ടി, കലിഫുളള ഖാന്‍ എന്നിവയാണ് ഈ ചിത്രത്തില്‍ കമല്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications