twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുടക്കം പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിന്ന്

    By Staff
    |

    ദശാവതാരം അടുത്ത സൂര്യോദയത്തില്‍ - 2
    പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച് വിവിധ കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന കഥയാണ് ദശാവതാരത്തിന്റേത്. നായിക അസിനും ഈ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ബ്രാഹ്മണ പെണ്‍കുട്ടിയായും "മോഡേണ്‍ ഗേളാ"യും അസിന്‍ വേഷമിടുന്നു.

    ഹോളിവുഡ് സാങ്കേതിക വിദഗ്ധരുടെ കരവിരുതിലാണ് ചിത്രം പൂര്‍ത്തിയായത്. കമലിന്റെ വേഷങ്ങളൊരുക്കിയിരിക്കുന്നത് പ്രശസ്തനായ ഹോളിവുഡ് മേക്കപ്പ് മാന്‍ വെസ്റ്റ് മോറാണ്. വിഷ്വല്‍ ഇഫക്ടുകള്‍ ബ്രയാന്‍ ജെമ്മിംഗ്സ് വക. ത്യാഗരാജന്‍ സംവിധാനം ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ ജെമ്മിംഗ്സിന്റെ വിഷ്വല്‍ എഫക്ടുകളുടെ പിന്‍ബലത്തോടെ സ്ക്രീനിലെത്തുമ്പോള്‍ ഇന്നോളം കാണാത്ത ദൃശ്യ വിരുന്നാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുക.

    തമിഴ് ബ്രാഹ്മണനും സയന്റിസ്റ്റും കുളളനും പോരാളിയും ആദിവാസിയും ടൂറിസ്റ്റ് ഗൈഡും അമ്മ്യാരും പരിഷ്ക്കാരിപ്പെണ്ണും ചക്രവര്‍ത്തിയുമൊക്കെയായി കമല്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ജാക്കി ചാന്‍ മുതല്‍ അമിതാബ് ബച്ചന്‍ വരെയുളള താരചക്രവര്‍ത്തിമാര്‍ കമലിന്റെ ഈ വേഷപ്പകര്‍ച്ചയ്ക്കു മുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ്. കമലിനോട് തങ്ങള്‍ക്ക് അസൂയ കലര്‍ന്ന ബഹുമാനമാണുളളതെന്ന് തുറന്നു പറയാന്‍ അവര്‍ മടിക്കുന്നുമില്ല.

    ആദ്യത്തെ മൂന്നു മിനിട്ട് സീന്‍ ചിത്രീകരിക്കാന്‍ തന്നെ മൂന്നു കോടിയോളം രൂപ ചെലവിട്ടിരിക്കുന്ന ചിത്രത്തില്‍ വിഷ്വല്‍ എഫക്ടുകളുടെ പ്രവാഹമാണ്. വിഷ്വല്‍ ഇഫക്ട് ഷോട്ടുകള്‍ മാത്രം രണ്ടായിരത്തോളം വരുമത്രേ!

    അടുത്ത പേജില്‍


    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X