For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദശാവതാരത്തില്‍ ജയലളിതയും?

  By Staff
  |

  ദശാവതാരം അടുത്ത സൂര്യോദയത്തില്‍ - 3
  വിഷ്വല്‍ ഇഫക്ടുകൊണ്ട് ഒരു സുനാമി ദൃശ്യം അതേപടി സൃഷ്ടിച്ചിട്ടുണ്ട്. തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയും ഈ സീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ശക്തമായ അഭ്യൂഹമുണ്ട്. ഒന്നും നിഷേധിക്കാനോ സ്ഥിരീകരിക്കാനോ കമല്‍ തയ്യാറല്ല. എല്ലാം തീയേറ്ററില്‍ കണ്ടോളൂ എന്ന പുഞ്ചിരിയാണ് ചോദ്യങ്ങള്‍ക്കുളള മറുപടി.

  ജോര്‍ജ് ബുഷിന്റെ വേഷത്തിലും കമല്‍ എത്തുന്നുണ്ട്. ചെന്നൈ സിറ്റിയിലാണ് വൈറ്റ് ഹൗസിന്റെ സെറ്റിട്ടത്. ബുഷിനെ ഈ ചിത്രം കാണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ വഴിയാണ് ജോര്‍ജ് ബുഷിനെ സന്ദര്‍ശിക്കാന്‍ അനുമതി തരപ്പെടുത്തിയതത്രേ!

  ഇംഗ്ലീഷ് ടൈറ്റിലുകളോടു കൂടിയ മറ്റൊരു പ്രിന്റ് ജാക്കിചാനും നല്‍കിയിട്ടുണ്ട്. അഞ്ചു കോടി ചെലവിട്ടാണ് ചിത്രത്തിന്റെ കസെറ്റ് പ്രകാശനത്തിന് ജാക്കിചാനെ എത്തിച്ചത്.

  ഒട്ടേറെ കേസുകളാണ് ദശാവതാരത്തിന് മേല്‍ ഉണ്ടായത്. സുപ്രിം കോടതി വരെ കയറിയിറങ്ങി അനുകൂല ഉത്തരവും നേടിയാണ് കമലഹാസന്‍ ചിത്രവുമായി എത്തുന്നത്. കേസുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഓരോ വാര്‍ത്തകളും ചിത്രത്തിന് ചെലവൊട്ടുമില്ലാത്ത പരസ്യവുമായി.

  എന്നാല്‍ നിര്‍മ്മാതാവ് പുലിവാല് രവി ചന്ദ്രന്‍ പുലിവാലു പിടിച്ചേക്കാവുന്ന ഒരു വലിയ കേസ് വേറെയുണ്ട്. ജാക്കിചാന്‍ എത്തിയ വകയില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയതാണ് ഈ കേസ്. ജാക്കിചാന്‍ വന്ന് ചിത്രത്തിന്റെ കസെറ്റ് റിലീസ് ലോകമഹാ സംഭവമാക്കി മാറ്റി. ലോകത്തിന്റെ മുക്കിലും മൂലയിലും വാര്‍ത്തയെട്ടി.

  ഓസ്കാര്‍ ഫിലിംസ് എന്നൊരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി തമിഴ് നാട്ടിലുണ്ടെന്ന് യഥാര്‍ത്ഥ ഓസ്കാറുകാര്‍ അറിഞ്ഞത് അങ്ങനെയാണ്. തങ്ങളുടെ പേരും എബ്ലവും പകര്‍ത്തി വര്‍ഷങ്ങളായി ഇങ്ങനെയൊരു കമ്പനി നടത്തിയതിനെതിരെ ഹോളിവുഡ് ഓസ്കാറുകാര്‍ കേസിനൊരുങ്ങി.

  അതോടെ തന്റെ കമ്പനിയുടെ പേര് ആസ്ക്കാര്‍ എന്ന് രവി ചന്ദ്രന്‍ പരിഷ്ക്കരിച്ചു. എന്നാല്‍ ഈ നടപടിയില്‍ ഓസ്കാര്‍ തൃപ്തരാണോ എന്ന് അറിയില്ല. നഷ്ടപരിഹാരം തേടി അവര്‍ കേസിനൊരുങ്ങിയാല്‍ ആയിനത്തില്‍ രവിചന്ദ്രന് കോടികളുടെ നഷ്ടമുണ്ടായേക്കാം.

  കെ എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും സംഭാഷണവും കമലിന്റേതു തന്നെയാണ്. കാമറ രവിവര്‍മ്മന്‍. സെറ്റുകളൊരുക്കിയത് തോട്ടാധരണി.

  വൈരമുത്തുവിന്റെ വരികള്‍ക്ക് ഹിമേഷ് രേഷ്മിയ സംഗീതം നല്‍കിയിരിക്കുന്നു.

  ഹൈന്ദവ വിശ്വാസ പ്രകാരം മന്വന്തരങ്ങള്‍ കൊണ്ടാണ് മഹാവിഷ്ണുവിന്റെ ദശാവതാരങ്ങള്‍ പൂര്‍ത്തിയായത്. കലികാലത്തില്‍ കമല ഹാസന്റെ പത്തവതാരങ്ങള്‍ രണ്ടര മണിക്കൂര്‍ കൊണ്ട് പ്രത്യക്ഷപ്പെടുന്നു. ആനന്ദലബ്ധിക്ക് വേറെന്തു വേണം?

  മുന്‍പേജുകളില്‍  ബന്ധപ്പെട്ട വാര്‍ത്തകള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X