ദശാവതാരത്തില്‍ മല്ലികയുടെ നഗ്നനൃത്തം

By Staff

ദശാവതാരം എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ യുവാക്കള്‍ കാണാനാഗ്രഹിക്കുന്നത് കമലിന്റെ അഭിനയ മികവോ ചിത്രത്തിന്റെ ഗ്രാഫിക്സ് സവിശേഷതകളോ അല്ല. ബോളിവുഡിലെ മാദകറാണി സമ്പൂര്‍ണ നഗ്നയായി ആടിത്തിമിര്‍ക്കുന്ന നൃത്തം പ്രതീക്ഷിച്ചാവും ദശാവതാരം കാണാന്‍ കാണികള്‍ അവതരിക്കുക.

പ്രേക്ഷക മനശാസ്ത്രം കമലിനെപ്പോലെ മനസിലാക്കിയവര്‍ അധികമില്ല. തീര്‍ത്തും വ്യത്യസ്തമായ പ്രമേയങ്ങള്‍ ചലച്ചിത്രമാക്കുമ്പോള്‍ രതിയുടെ നനുത്ത സ്പര്‍ശം കമല്‍ കാണികള്‍ക്കായി ഒരുക്കി വെയ്ക്കും. കിടിലം ചുംബനങ്ങള്‍, സുന്ദരമായ കിടപ്പറ രംഗങ്ങള്‍, കോരിത്തരിപ്പിക്കുന്ന പ്രണയ പ്രകടനങ്ങള്‍ അങ്ങനെയെന്തെല്ലാം.

പത്തുവേഷങ്ങളിലാണ് കമല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രജനീകാന്തിന്റെ ശിവാജിയെ വെല്ലുന്ന കാസറ്റ് പ്രകാശന ചടങ്ങോടെയാണ് ദശാവതാരത്തിന്റെ വരവ് കമല്‍ അറിയിച്ചത്. ചടങ്ങില്‍ പങ്കെടുത്തതോ, ലോക സൂപ്പര്‍സ്റ്റാര്‍, ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍, മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ പിന്നെ ചിന്ന ദളപതിയും.

ജാക്കിചാന്‍, അമിതാബ് ബച്ചന്‍, മമ്മൂട്ടി, വിജയ് എന്നിവര്‍ അണി നിരന്ന വേദിയില്‍ തമിഴ്‍നാട് മുഖ്യമന്ത്രി എം കരുണാനിധിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചിത്രത്തിന്റെ വിപണനമൂല്യം കൂട്ടാനാണത്രേ അഞ്ചു കോടി രൂപ ചെലവിട്ട് ജാക്കിചാനെ എത്തിച്ചത്.

കമലഹാസന്‍ പത്തു വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ മല്ലികയുടെ ചൂടന്‍ രംഗങ്ങള്‍ ഇഷ്ടംപോലെയുണ്ടത്രേ! ചിത്രം പുറത്തിറങ്ങും മുമ്പെ ഇരുനൂറു കോടിയുടെ വില്‍പന നടക്കണമെങ്കില്‍ അതിനു വേണ്ട ചേരുവകള്‍ ചിത്രത്തിലുണ്ടാകേണ്ടത് തികച്ചും സ്വാഭാവികം.

വെണ്‍തുടകള്‍ കാണികള്‍ക്കായി പ്രദര്‍ശിപ്പിച്ച് കസെറ്റ് പ്രകാശന വേളയില്‍ തന്നെ മല്ലിക ചില സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ കാണാന്‍ തീയേറ്ററില്‍ എത്തുക എന്ന ഗൂഢ സന്ദേശത്തിന്റെ സാരാംശം ഉള്‍ക്കൊണ്ടവര്‍ മെയ് മാസം ദശാവതാരം റിലീസാകേണ്ട താമസം, തീയേറ്ററുകള്‍ ഉത്സവപ്പറമ്പാക്കുമെന്നുറപ്പ്.


ബന്ധപ്പെട്ട വാര്‍ത്തകള്‍

മല്ലികയുടെ ചൂടന്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X