പ്രഭുദേവയുടെ ഭാര്യയ്ക്ക് വധഭീഷണി

നവംബര്‍ 23ന് ചെന്നൈ കുടുംബകോടതിയില്‍ ഹാജരാവണമെന്ന നോട്ടീസ് താരസംഘടനയായ നടികര്‍ സംഘം നയന്‍സിനും പ്രഭുവിനും കൈമാറിയതിന് പിന്നാലെയാണ് റംലത്തിന് നേരെ വധഭീഷണി ഉയര്‍ന്നിരിയ്ക്കുന്നത്.
നയന്‍സിന്റെ കൊച്ചിയിലെ വീട്ടിലേക്കും പ്രഭുദേവയുടെ ചെന്നൈയിലെ ആല്‍വാര്‍പേട്ടിലുള്ള വീട്ടിലേക്കുമാണ് നടികര്‍ സംഘം നോട്ടീസ് അയച്ചത്. നേരത്തെ കോടതി അയച്ച നോട്ടീസുകള്‍ ഇരുവരും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണ് നടികര്‍ സംഘത്തിന്റെ ഓഫീസിലേക്ക് ഇരുവരുടെയും പേരില്‍ കോടതി നോട്ടീസ് അയച്ചത്.
വ്യാഴാഴ്ച റംലത്തിന്റെ അഭിഭാഷകന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കേസില്‍ നിന്ന് റംലത്ത് പിന്‍മാറിയില്ലെങ്കില്‍ വധിയ്ക്കുമെന്ന ഭീഷണിയാണ് കത്തിലെ ഉള്ളടക്കം. കത്ത് ആരാണ് അയച്ചതെന്ന കാര്യം വ്യക്തമല്ല. ഭീഷണിക്കത്ത് റംലത്തിന്റെ അഭിഭാഷകന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.


Click it and Unblock the Notifications











