»   » മണി പിന്മാറി; വിജയ്‍യുടെ സ്വപ്‌നം പൊലിഞ്ഞു

മണി പിന്മാറി; വിജയ്‍യുടെ സ്വപ്‌നം പൊലിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Vijay
ആവര്‍ത്തനങ്ങളില്‍ നിന്നൊരു മോചനം അതായിരുന്ന ഇളയ ദളപതി വിജയ് മണിരത്‌നം ചിത്രത്തിലൂടെ സ്വപ്‌നം കണ്ടത്. പാട്ടും പാടി അടിപിടി കൂടി നടക്കുന്ന പയ്യന്‍ കഥാപാത്രങ്ങളാണ് മിക്കപ്പോഴും വിജയയ്ക്ക് ലഭിക്കുന്നത്.

എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയായിരുന്നു മണിരത്‌നം വച്ചനീട്ടിയത്. ഇരുകൈകളും നീട്ടി വിജയ് അത് സ്വീകരിക്കുകയും ചെയ്തു. പക്ഷേ എന്തുചെയ്യാന്‍ നിര്‍ഭാഗ്യമെന്നുമാത്രമേ പറയാനുള്ളു, മണിരത്‌നം ആ ചിത്രം ഉപേക്ഷിച്ചു. തമിഴകത്തെ ശ്രദ്ധേയ നോവലായ പൊന്നിയന്‍ സെലന്‍ എന്ന ചരിത്രകഥ ചലച്ചിത്രമാക്കാനായിരുന്നു മണിയുടെ ശ്രമം.

എന്നാല്‍ പടം വിജയിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ ഇതില്‍ നിന്നും അദ്ദേഹം പിന്‍മാറുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ രാവണും മറ്റും പരാജയപ്പെട്ടതിന്റെ ഭീതിയില്‍ വീണ്ടുമൊരു പരാജയം സഹിക്കാന്‍ വയ്യാത്തതിനാലാണ് മണിരത്‌നം പിന്മാറിയതെന്നാണ് സൂചന.

സിനിമ തുടങ്ങുന്നതിനു മുമ്പ് നിരവധി തയ്യാറെടുപ്പുകള്‍ വിജയ് നടത്തിയിരുന്നു. ഫിറ്റ്‌നസസും അപ്പിയറന്‍സും മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങള്‍ വിജയ് ചെയ്തു വന്നിരുന്നുവെന്നാണ് വിവരം. പത്തും പതിനൊന്നും നൂറ്റാണ്ടുകളിലെ ചോള രാജവംശത്തിന്റെ കഥയാണിത്.

അരുള്‍മൊഴിവര്‍മന്‍ എന്ന രാജകുമാരനെ ചോളരാജ്യത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും പട്ടാഭിഷേകം നടത്താനും വല്‌ളവരായന്‍ വണ്ടിയത്തേവന്‍ നടത്തുന്ന സാഹസിക പരിശ്രമങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. വണ്ടിയത്തേവനെ അവതരിപ്പിക്കാനായിരുന്ന മണിരത്‌നം വിജയ് യെ ക്ഷണിച്ചത്.

English summary
Ace director Mani Ratnam's dream project, Ponniyin Selvan has been shelved. The director has called up the concerned actors and conveyed the news to them and told that their dates would not be required.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X