വാ വാ മനോരഞ്ജിനീ...സുരാംഗനേ...
അങ്ങനെ പാടി, മാടി വിളിക്കുകയാണ് തെന്നിന്ത്യന്‍ സെക്സ് ബോംബ് നമിതയെ പ്രേക്ഷകര്‍. ഇന്ദ്രവിഴ, തീ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് റിപ്പോര്‍ട്ടുകള്‍ വായിച്ച് മലയാളികളും കാത്തിരിക്കുകയാണ് ഈ ചിത്രങ്ങളൊന്ന് റിലീസ് ചെയ്തു കിട്ടാന്‍..
തീര്‍ന്നില്ല വിശേഷം, പഴയ കാല മാദകതാരം ജയമാലിനിയുടെ മേനിയഴക് ആവോളം പകര്‍ത്തിയ ജഗന്മോഹിനിയെന്നൊരു ചിത്രം അതേ പേരില്‍ വീണ്ടും ചിത്രീകരിക്കുന്നു. നായിക നമിത തന്നെ.
രാഷ്ട്രീയനേതാവായും തെരുവുഗുണ്ടയായുമൊക്കെ നമിതയെ അവതരിപ്പിക്കുന്ന തിരക്കഥയില്‍ അണിയറയില്‍ പണിതീര്‍ന്നു വരുന്നു. തീയെന്ന വന്‍രാഷ്ട്രീയ സ്വാധീനമുളള ശ്രീദേവിയെന്ന സിനിമാ നടിയായി നമിത അഭിനയിക്കുന്നു. ഉജ്വലമായ വേഷമാണത്രേ ഇത്..
ഇന്ദ്രവിഴയില്‍ നായകന്‍ ശ്രീകാന്താണ്. വിവാഹിതയായ മോഡലിന്റെ വേഷമാണ് നമിതയ്ക്ക്. വിവാഹിതനായ മറ്റൊരാളെ പ്രേമിക്കാന്‍ നടക്കുന്ന മോഡല്‍.
മേനി പ്രദര്‍ശനത്തിന് ആവോളം അവസരമുളളതാണ് ഈ വേഷങ്ങളെന്ന് പ്രത്യേകം പറയേണ്ടല്ലോ. കിടപ്പറ രംഗങ്ങള്‍ക്കുമുണ്ട് സാധ്യത. തീയിലെ സിനിമാ താരത്തിന്റെ സ്റ്റില്ലുകള്‍ നെറ്റില്‍ ലഭ്യമാണ്. കിടിലം ഗ്ലാമറിലാണ് നമിത പ്രത്യക്ഷപ്പെടുന്നത്.
പ്രേക്ഷകന്റെ ഞരമ്പില്‍ പടരുന്ന തീ അവന്റെ എല്ലുകളെയും കരിച്ച് ആളിപ്പടര്‍ന്നേക്കാം. പഴയകാല സിനിമാ ദേവത ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ സിയാണ് തീയിലെ നായകന്‍.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications











