ബീച്ചില്‍ പ്രണയിച്ച്‌ നയനും ധനുഷും

By Super

വിദേശികളായ കമിതാക്കളാണ്‌ പോണ്ടിച്ചേരി ഐലന്റ്‌ ദ്വീപിന്റെ ഒരു പ്രധാന ആകര്‍ഷണം. എന്നാല്‍ ഈയിടെ സ്വദേശികളായ കമിതാക്കളാണ്‌ ഇവിടെ ശ്രദ്ധാകേന്ദ്രമായത്‌. താരറാണി നയന്‍താരയും തമിഴ്‌നടന്‍ ധനുഷുമായിരുന്നു കാഴ്‌ചക്കാരുടെ കണ്ണുകള്‍ക്ക്‌ വിരുന്നൊരുക്കിയത്‌.

പോണ്ടിച്ചേരി ഐലന്റ്‌ ദ്വീപിലെത്തിയ സഞ്ചാരികള്‍ക്ക്‌ അതൊരു കാഴ്‌ചതന്നെയായിരുന്നുവത്രേ. 'യാരെടി നീ മോഹിനി' എന്ന പുതിയ ചിത്രത്തിലെ പ്രണയരംഗങ്ങളുടെ ചിത്രീകരണമായിരുന്നു ഐലന്റ്‌ ദ്വീപില്‍ നടന്നത്‌.

ചിത്രത്തിലെ അവസാനത്തെ ഗാനത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാനാണ്‌ സംഘം പോണ്ടിച്ചേരി കടപ്പുറത്ത്‌ എത്തിയത്‌. അവിടെനിന്നും ബോട്ടിലാണ്‌ നായകനും നായികയും സംഘാംഗങ്ങളും ഐലന്റ്‌ ദ്വീപിലെത്തി രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്‌.

ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ അതീവ ഹൃദ്യമായിരുന്നുവെന്നാണ്‌ പറയുന്നത്‌. ഇതേ രസതന്ത്രം സ്‌ക്രീനിലും ഇവര്‍ക്ക്‌ തുണയായിട്ടുണ്ട്‌.

ഒന്നിച്ചുള്ള സീനുകളില്‍ അഭിനയിക്കുമ്പോള്‍ അപാരമായ ഒരു പരസ്‌പരധാരണ തനിയ്‌ക്കും നയന്‍താരയ്‌ക്കുമിടയിലുണ്ടാകാറുണ്ടെന്ന്‌ ധനുഷ്‌ നേരത്തേതന്നെ പറഞ്ഞിരുന്നു. തെലുങ്ക്‌ ചിത്രമായ ആദവരിയുടെ തമിഴ്‌പതിപ്പാണ്‌ 'യാരെടി നീ മോഹിനി'. ധനുഷിന്‍രെ നിര്‍മ്മാണകന്പനിയായ അര്‍കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X