»   » ശങ്കറിന്റെ 3 ഇഡിയറ്റ്‌സ് തുടങ്ങുന്നു

ശങ്കറിന്റെ 3 ഇഡിയറ്റ്‌സ് തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Shankar
യന്തിരന്റെ മെഗാ വിജയത്തിന് ശേഷം സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന 3 ഇഡിയറ്റ്‌സ് റീമേക്കിന്റെ ഷൂട്ടിങ് തുടങ്ങുന്നു.

ഡിസംബര്‍ 5നാണ് ശങ്കറിന്റെ കരിയറിലെ ആദ്യ റീമേക്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്. ദില്ലിയിലാണ് ഷൂട്ടിങ് തുടങ്ങുന്നതെങ്കിലും സിനിമയുടെ പ്രധാന ലൊക്കേഷന്‍ എവിടെയാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വിജയ്, ജീവ, ഇല്യാന എന്നിവര്‍ സിനിമയില്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ 3 ഇഡിയറ്റ്‌സിലെ മൂന്നാമന്‍ ആരാവുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. തമിഴ്-തെലുങ്ക് താരമായ ശ്രീകാന്തായിരിക്കും ഈ റോളിലെത്തുകയെന്നാണ് സൂചനകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam