»   » മടങ്ങിവരവ് പാളി ;സിമ്രാന്‍ ചുവടുമാറ്റുന്നു

മടങ്ങിവരവ് പാളി ;സിമ്രാന്‍ ചുവടുമാറ്റുന്നു

Posted By:
Subscribe to Filmibeat Malayalam
Simran
വിവാഹശേഷമുള്ള മടങ്ങിവരവ് പാളിപ്പോയ മുന്‍ ഗ്ലാമര്‍ താരം സിമ്രാന്‍ ക്യാമറയുടെ പിന്നിലേക്ക് നീങ്ങുന്നു. നടിയുടെ ചമയങ്ങള്‍ അഴിച്ചുവെച്ച് സംവിധായികയാവാനുള്ള ഒരുക്കത്തിലാണ് സിമ്രാന്‍. സ്വയമൊരുക്കുന്ന തിരക്കഥയിലായിരിക്കും ആദ്യ സിനിമ ചെയ്യുകയെന്നും താരം സൂചന നല്‍കുന്നു.

അതേ സമയം സംവിധായികയാവും മുമ്പെ ഒരു ഹിന്ദി സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാനും താരത്തിന് പ്ലാനുണ്ട്. ബോളിവുഡിലെ ഒരു സൂപ്പര്‍ ഹിറ്റ ചിത്രത്തിന്റെ റീമേക്ക് അവകാശമാണ് അവര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ജൂണില്‍ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ച ചിത്രത്തിനൊരു സംവിധായകനെ തേടുന്ന തിരക്കിലാണവര്‍. എന്നാല്‍ ഏത് സിനിമയാണ് റീമേക്ക് ചെയ്യുന്നതെന്ന കാര്യം വെളിപ്പെടുത്താന്‍ സിമ്രാന്‍ തയാറാവുന്നില്ല.

നടിയെന്ന നിലയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതിനാല്‍ തിരക്കഥാരചനയും സംവിധാനവും നിര്‍മാണവുമെല്ലാം തനിയ്ക്ക് വഴങ്ങുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് സിമ്രാന്‍.

English summary
Simran is back in business! This time around she is not keen on donning the greasepaint. Instead, she has floated her own production house and will begin her first production venture in June. Simran says that her first film will be a remake of a Hindi blockbuster but refused to disclose any further details.
 is to produce.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam