»   » നയന്‍സിന്‌ പിന്നാലെ തൃഷയും പുറത്ത്‌

നയന്‍സിന്‌ പിന്നാലെ തൃഷയും പുറത്ത്‌

Posted By:
Subscribe to Filmibeat Malayalam
Tammanna
നയന്‍സ്‌ വീണപ്പോള്‍ ചിരിച്ചത്‌ തൃഷയായിരുന്നു. കോളിവുഡിലെ തന്റെ പ്രധാന എതിരാളിയായ നയന്‍സിന്റെ ഒരോ പരാജയവും ശരിയ്‌ക്കും പറഞ്ഞാല്‍ തൃഷ ആഘോഷിയ്‌ക്കുകയായിരുന്നു.

നയന്‍സ്‌ ചിത്രങ്ങള്‍ തുടര്‍ച്ചയായി പൊട്ടിയതിന്‌ പിന്നാലെ ലിംഗുസ്വാമിയുടെ പുതിയ ചിത്രമായ പയ്യായില്‍ നിന്നും നയന്‍സിനെ ഒഴിവാക്കി തന്നെ നായികയാക്കാന്‍ തീരുമാനിച്ചപ്പോഴും തൃഷ ഏറെ ആഹ്ലാദിച്ചു.

എന്നാലിപ്പോള്‍ തൃഷയുടെ സന്തോഷവും ആഘോഷവും ഏറെ നീണ്ടുനിന്നില്ലെന്നാണ്‌ കോടമ്പാക്കത്ത്‌ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക്‌-ലിംഗുസ്വാമി ചിത്രത്തില്‍ നിന്നും തൃഷയേയും ഒഴിവാക്കിയെന്ന വാര്‍ത്തകളാണ്‌‌ ഈ താരസുന്ദരിയുടെ ചിരി മായ്‌ച്ചു കളഞ്ഞിരിയ്‌ക്കുന്നത്‌.

ഒരു കോടിയില്‍ നിന്നും ഒരൊറ്റ രൂപ കുറയ്‌ക്കില്ലെന്ന വാശിയാണ്‌ നയന്‍സിന്‌ പുറത്തേക്കുള്ള വഴിയൊരുക്കിയതെങ്കില്‍ പ്രതിഫല പ്രശ്‌നം തന്നെയാണ്‌ തൃഷയ്‌ക്കും പാരയായത്‌. നയന്‍സ്‌ ഒരു കോടി ആവശ്യപ്പെട്ടപ്പോള്‍ തൃഷ ചോദിച്ചത്‌ 80 ലക്ഷമായിരുന്നു. എന്നാല്‍ ഇത്രയും വലിയ തുകയ്‌ക്കുള്ളതൊന്നും തൃഷയ്ക്കില്ലെന്നാണ്‌ പയ്യായുടെ നിര്‍മാതാക്കള്‍ ഇപ്പോള്‍ പറയുന്നത്‌.

'വില തുച്ഛം, ഗുണം മെച്ചം' ഈയൊരു ഗണത്തിലുള്ള നടിയെ തേടിയുള്ള നിര്‍മാതാക്കളുടെ അന്വേഷണം തമന്നയില്‍ അവസാനിച്ചുവെന്നാണ്‌ സൂചന. കല്ലൂരിയുടെ വന്‍വിജയത്തോടെ കോളിവുഡില്‍ ചുവടുറപ്പിച്ച തമന്ന നയന്‍സിനും തൃഷയ്‌ക്കും ഭീഷണിയാകുമെന്ന്‌ നേരത്തെ സിനിമാ ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. പുതിയ സംഭവങ്ങള്‍ പ്രവചനം സത്യമാകുന്നതിന്റെ സൂചനകളാണെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

സൂര്യയുടെ അയന്‍, ആനന്ദ താണ്ഡവം, ധനുഷിന്റെ പഠിയ്‌ക്കാത്തവന്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ്‌ തമന്നയെ നായികയാക്കി കൊണ്ട്‌ അണിയറയില്‍ ഒരുങ്ങുന്നത്‌. ഇതിനിടയിലാണ്‌ ലിംഗുസ്വാമി ചിത്രത്തിലേക്കുള്ള ഓഫറും തമന്നയെ തേടിയെത്തിയിരിക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam