സൂര്യ തമിഴിലെ കുഞ്ഞിക്കൂനന്
സൂര്യ തമിഴിലെ കുഞ്ഞിക്കൂനന്
ദിലീപ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനന് തമിഴില്‍ റീമേക്ക് ചെയ്യുന്നു. ഏതാനും ചിത്രങ്ങളിലൂടെ തമിഴില്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന സൂര്യയാണ് തമിഴ് ചിത്രത്തില്‍ കുഞ്ഞിക്കൂനനാവുന്നത്.
സൂര്യ ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കുഞ്ഞിക്കൂനന്. കുഞ്ഞിക്കൂനനായി അഭിനയിച്ച് ദിലീപ് കൈയടി വാങ്ങിയ കഥാപാത്രത്തിന്റെ തമിഴിലെ പുന:സൃഷ്ടിയില്‍ സൂര്യക്ക് ഏറെ പ്രതീക്ഷയാണുള്ളത്.
കാക്ക, കാക്കയുടെ സൂപ്പര്‍വിജയത്തോടെ തമിഴില്‍ താരമൂല്യം വര്‍ധിച്ച സൂര്യക്ക് വിക്രം നായകനായ പിതാമഹനിലെ കഥാപാത്രവും പ്രശംസ നേടിക്കൊടുത്തു. സൂര്യയുടെ കാക്ക കാക്ക ഹോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ പദ്ധതിയുണ്ട്.
മണിരത്നത്തിന്റെ ആയുധഎഴുത്താണ് സൂര്യയ്ക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രം. മാധവനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാള്‍ മീരാ ജാസ്മിനാണ്.


Click it and Unblock the Notifications