കാഴ്ച തമിഴില്‍; വിക്രം നായകന്‍
കാഴ്ച തമിഴില്‍; വിക്രം നായകന്‍
മലയാള പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ കാഴ്ച തമിഴ് പ്രേക്ഷകര്‍ക്കും ഒരനുഭവമാക്കി മാറ്റാന്‍ ബ്ലെസ്സി ഒരുങ്ങുന്നു. ഈ ഓണക്കാല സൂപ്പര്‍ഹിറ്റ് ചിത്രം വിക്രമിനെ നായകനാക്കി തമിഴില്‍ ബ്ലെസ്സി റീമേക്ക് ചെയ്യുന്നു.
കാഴ്ചയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായാണ് തമിഴില്‍ വിക്രം വേഷമിടുന്നത്. മലയാളചിത്രത്തില്‍ പവന്‍ എന്ന ഗുജറാത്തി ബാലനെ അവതരിപ്പിച്ച യാഷ് തമിഴ് ചിത്രത്തിലും വേഷമിടും. കാഴ്ചയിലെ യാഷിന്റെ അഭിനയം പ്രേക്ഷക പ്രശംസ നേടിയിരുന്നു.
കുട്ടനാടന്‍ പശ്ചാത്തലത്തില്‍ തന്നെ ചിത്രമൊരുക്കാനാണ് ബ്ലെസ്സി ആലോചിക്കുന്നത്. കാഴ്ചയിലെ കുട്ടനാടന്‍ പശ്ചാത്തലം ആ ചിത്രത്തിന് മാറ്റുകൂട്ടിയിരുന്നു.
മലയാളത്തില്‍ നിന്നുള്ള റീമേക്കില്‍ ഇത് രണ്ടാം തവണയാണ് വിക്രം അഭിനയിക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ കാശിയില്‍ അന്ധനായി വിക്രം വേഷമിട്ടിരുന്നു. മലയാളത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രമായാണ് തമിഴില്‍ വിക്രം വേഷമിട്ടത്. സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിലെ അഭിനയം നടനെന്ന നിലയില്‍ വിക്രത്തിന് ഒരു മുതല്‍കൂട്ടായിരുന്നു.
മലയാളത്തിലെ സൂപ്പര്‍ഹിറ്റുകള്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്. മമ്മൂട്ടി ചിത്രം ക്രോണിക് ബാച്ചിലര്‍, ദിലീപ് ചിത്രം കുഞ്ഞിക്കൂനന്‍ തുടങ്ങിയവ ഒടുവിലത്തെ ഉദാഹരങ്ങള്‍. ഇവയുടെ റീമേക്കുകള്‍ സൂപ്പര്‍ഹിറ്റായിരുന്നു. മലയാളത്തില്‍ ചിത്രമൊരുക്കിയ സംവിധായകര്‍ തന്നെയാണ് ഈ ചിത്രങ്ങളുടെ റീമേക്കുകളും സംവിധാനം ചെയ്തത്.


Click it and Unblock the Notifications