രേണുകയുടെ കലാപകാതലന്‍
രേണുകയുടെ കലാപകാതലന്‍
തമിഴില്‍ രേണുകാ മേനോനെ തേടി കൂടുതല്‍ അവസരങ്ങളെത്തുന്നു. ദാസ്, ഫിബ്രവരി 14 എന്നീ ചിത്രങ്ങളുടെ വിജയത്തോടെ തമിഴില്‍ സ്ഥാനമുറപ്പിച്ച രേണുകാ മേനോന്റെ പുതിയ ചിത്രമാണ് കലാപകാതലന്‍.
ഈഗോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആര്യയാണ് നായകന്‍. ചേച്ചിയുടെ ഭര്‍ത്താവിനോട് അനുജത്തിക്കുണ്ടാകുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥയുടെ കാതല്‍.
മലയാള ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുളുമായി ചില സമാനതകളുള്ള പ്രമേയമാണ് ഈ ചിത്രത്തിന്റേത്. ഒരു ഗ്രാമീണ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് നഗരത്തില്‍ താമസമാക്കിയിരിക്കുന്ന നായകന്റെ ജീവിതത്തിലേക്ക് ഭാര്യയുടെ അനുജത്തി കടന്നുവരുന്നു. പഠനത്തിനായി അവരുടെ വീട്ടില്‍ താമസമാക്കുന്ന അനുജത്തിക്ക് നായകനോട് കടുത്ത പ്രണയം തോന്നുന്നു. ഇത് തിരിച്ചറിഞ്ഞ നായകന്‍ നേരിടുന്ന പ്രശ്നങ്ങളാണ് കലാപകാതലന്‍ പറയുന്നത്.


Click it and Unblock the Notifications