വിക്രം യന്ത്രമനുഷ്യനാവുന്നു
വിക്രം യന്ത്രമനുഷ്യനാവുന്നു
തമിഴിലെ ഹിറ്റ്മേക്കര്‍ എന്ന് പേരെടുത്തിട്ടുള്ള ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം ഒരു യന്ത്രമനുഷ്യനായി അഭിനയിക്കുന്നു. ഷങ്കറും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
പിതാമഹന്‍ എന്ന ചിത്രത്തിന്റെ വന്‍വിജയത്തോടെ തമിഴിലെ ഗ്യാരന്റിയുള്ള നടനായി മാറിയിരിക്കുകയാണ് വിക്രം. പിതാമഹനില്‍ വ്യത്യസ്തമായ ഒരു വേഷമാണ് വിക്രം അവതരിപ്പിച്ചത്. ഷങ്കര്‍ ചിത്രത്തിലെ വേഷം വിക്രത്തിന്റെ മറ്റൊരു വ്യത്യസ്തതയായിരിക്കും.
തന്റെ ചിത്രങ്ങളില്‍ സാങ്കേതിക പൂര്‍ണത കൈവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഷങ്കര്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകളോടെയാണ് പുതിയ ചിത്രം ഒരുക്കുന്നത്. കോയി മില്‍ഗയാ എന്ന ഹിന്ദി ചിത്രത്തിലേതു പോലെ സ്പെഷ്യല്‍ ഇഫക്ടുകള്‍ക്ക് ഈ ചിത്രത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. മുമ്പ് കമലഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന കഥയിലാണ് ഇപ്പോള്‍ വിക്രം നായകനായി എത്തുന്നത്.
ബോയ്സ് എന്ന ചിത്രത്തിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അശ്ലീല സംഭാഷണങ്ങളുടെ അതിപ്രസരമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ വിവാദമുയര്‍ത്തിയ ചിത്രമാണ് ബോയ്സ്. തമിഴ്നാട്ടില്‍ വലിയ വിജയമായില്ലെങ്കിലും തെലുങ്കില്‍ ഡബ് ചെയ്തിറക്കിയ ചിത്രം വന്‍വിജയം കൊയ്തു.


Click it and Unblock the Notifications