ഖുശ്ബുവിന്റെ ചിത്രത്തില്‍ ജ്യോതിര്‍മയി
ഖുശ്ബുവിന്റെ ചിത്രത്തില്‍ ജ്യോതിര്‍മയി
വിവാഹത്തിനു ശേഷം തമിഴിലൂടെ സിനിമയില്‍ ഒരു തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് ജ്യോതിര്‍മയി. ഇദയതിരുടന്‍ എന്ന ചിത്രത്തിലെ ഐറ്റം നമ്പരിലൂടെ വാര്‍ത്ത സൃഷ്ടിച്ച ജ്യോതിര്‍മയിക്ക് തമിഴില്‍ ഇപ്പോള്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നു.
ഖുശ്ബു നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ നായികയാവുന്നത് ജ്യോതിര്‍മയിയാണ്. സുന്ദര്‍.സി നായകനാവുന്ന ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് ജ്യോതിര്‍മയിക്ക് ലഭിച്ചിരിക്കുന്നത്.
ടെന്‍ സ്ട്രെയിഞ്ചേഴ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെട്ട ജ്യോതിര്‍മയിയെ ഈ ചിത്രം കണ്ടാണ് ഇദയതിരുടന്‍ എന്ന ചിത്രത്തില്‍ സംവിധായകന്‍ ചരണ്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിച്ചതോടെ ജ്യോതിര്‍മയിക്ക് തമിഴില്‍ നല്ല കാലമായി.
ഖുശ്ബുവിന്റെ ചിത്രം കൂടാതെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ റീമേക്കിലും ജ്യോതിര്‍മയി നായികയായി വേഷമിടുന്നുണ്ട്. സത്യരാജാണ് ഈ ചിത്രത്തിലെ നായകന്‍.
വിവാഹിതയാണെങ്കിലും സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അല്പസ്വല്പം ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നതിലൊന്നും ജ്യോതിര്‍മയിക്ക് വൈമുഖ്യമില്ല. ഒരു നൃത്തരംഗത്തിലൂടെ തമിഴില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞ ജ്യോതിര്‍മയിയെ ഈ പോസിറ്റീവ് മനോഭാവം തുടര്‍ന്നും തുണയ്ക്കുമെന്നും കരുതാം.


Click it and Unblock the Notifications