നയന്‍താരയുടെ നോട്ടം യുവനായകരില്‍

By Staff

തന്റെ സമപ്രായക്കാരായ നടിമാര്‍ യുവതാരങ്ങളുടെ നായികമാരായി വേഷമിടുമ്പോള്‍ മലയാളത്തിലെ നാല്പതു കടന്ന സൂപ്പര്‍താരങ്ങളുടെ നായികയായാണ് നയന്‍താര അഭിനയിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും നായികയായ നയന്‍താര ഒരു യുവതാരത്തോടൊപ്പവും മലയാളത്തില്‍ അഭിനയിച്ചില്ല.

തമിഴില്‍ ശരത്കുമാറിന്റെ നായികയായാണ് നയന്‍താര തുടക്കമിട്ടത്. രണ്ടാമത്തെ ചിത്രത്തില്‍ രജനീകാന്തിന്റെ നായിക. ഒന്നാം നിര നടിമാരായ അസിനും തൃഷയും വിജയും സൂര്യയും പോലുള്ള യുവനായകരോടൊപ്പം മാത്രം അഭിനയിക്കുമ്പോഴാണ് നാല്പതും അമ്പതും കടന്ന സീനിയര്‍ നടന്‍മാരുടെ നായികയായി നയന്‍താര വേഷമിട്ടത്.

പക്ഷേ പിന്നീട് നയന്‍താര കളം മാറ്റി. ചിമ്പുവും സൂര്യയുമൊക്കെ നയന്‍താരയുടെ നായകന്‍മാരായി. തെലുങ്കില്‍ ചെന്ന് എഴുപത് ലക്ഷത്തോളം രൂപ പ്രതിഫലം വാങ്ങി സീനിയര്‍ നടന്‍ വെങ്കിടേഷിനൊപ്പം അഭിനയിച്ചെങ്കിലും തമിഴില്‍ വിജയകാന്തിന്റെ നായികയാവാനുള്ള ക്ഷണം നിരസിച്ചു.

ഉപകാരസ്മരണ എന്ന നിലയില്‍ ശരത്കുമാറിനൊപ്പം മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിച്ചെങ്കിലും നയന്‍താരക്ക് ഇപ്പോള്‍ നോട്ടം യുവനായകരിലാണ്. രജനീകാന്തിന്റെ നായികയായിട്ടുള്ള നയന്‍താരയുടെ അടുത്ത ചിത്രം രജനീകാന്തിന്റെ മരുമകന്‍ ധനുഷിനൊപ്പമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X