കമലഹാസന്റെ ചിത്രത്തിന് പേര് വിരുമാണ്ഡി
കമലഹാസന്റെ ചിത്രത്തിന് പേര് വിരുമാണ്ഡി
ചെന്നൈ: കമലഹാസന്റെ വിവാദമുയര്‍ത്തിയ ചിത്രത്തിന് വിരുമാണ്ഡി എന്ന് പേരിട്ടു. ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് വിരുമാണ്ഡി.
നേരത്തെ ചണ്ടിയാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനം ഉയരുകയും ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുകയും ചെയ്തതോടെ ചണ്ടിയാര്‍ എന്ന പേര് മാറ്റാന്‍ കമലഹാസന്‍ നിര്‍ബന്ധിതനായി. ചിത്രം കലാപത്തിന് വഴിവയ്ക്കുമെന്ന് ആരോപിച്ച് പുതിയ തമിഴകം പാര്‍ട്ടിയാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നത്.
പരസ്പരം പോരടിക്കുന്ന രണ്ട് കുടുംബങ്ങളുടെ കഥയാണ് വിരുമാണ്ഡി പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ചിത്രത്തിന് പേരിടാതെയാണ് ചിത്രീകരണം മുന്നോട്ടുകൊണ്ടുപോയത്.
ഡിസംബര്‍ എട്ട് തിങ്കളാഴ്ച ചിത്രത്തിന്റെ നിര്‍മാതാവ് എം. ശരവണന്‍ വിരുമണ്ഡിയുടെ ഓഡിയോ കാസറ്റുകള്‍ പുറത്തിറക്കി. ഇളയരാജയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.


Click it and Unblock the Notifications